Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:02 pm

Menu

Published on October 21, 2015 at 9:56 am

വീരേന്ദര്‍ സേവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

virender-sehwag-announces-retirement-from-international-cricket-and-ipl-on-twitter

ന്യൂഡല്‍ഹി: ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു.ട്വിറ്ററിലൂടെയാണ് സേവാഗ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.തന്റെ 37-ാം ജന്മദിനത്തിലാണ് സെവാഗ് ഇക്കാര്യം അറിയിച്ചത്. ടെസ്റ്റ്, ഏകദിനം, ട്വന്റി-20 എന്നീ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നുവെന്നും ഐപിഎല്ലില്‍ ഇനി കളിക്കില്ലെന്നും സേവാഗ് അറിയിച്ചിട്ടുണ്ട്. വിരമിച്ച കളിക്കാര്‍ക്കായുള്ള വെറ്ററന്‍സ് മാസ്‌റ്റേഴ്‌സ് ലീഗിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ സേവാഗ് പങ്കെടുത്തതോടെ അദ്ദേഹത്തിന്റെ വിരമിക്കല്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇന്നലെ വാര്‍ത്ത നിഷേധിച്ചെങ്കിലും ഇന്ന് ട്വിറ്ററിലൂടെ സേവാഗ് തന്നെ വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.പന്ത്രണ്ട് വര്‍ഷം നീണ്ട കരിയറില്‍ 104 ടെസ്റ്റുകളില്‍ നിന്നായി 8586 റണ്‍സാണ് സേവാഗിന്റെ സമ്പാദ്യം. 23 സെഞ്ചുറികളും 32 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയുടെ ഉടമയായ ഇന്ത്യന്‍ താരമാണ് സേവാഗ്. പാക്കിസ്താനെതിരെ മുള്‍ട്ടാനിലാണ് സേവാഗ് ട്രിപ്പിള്‍ സെഞ്ചുറി നേടിയത്. ഏകദിനത്തില്‍ 251 കളികളില്‍ നിന്നായി 8273 റണ്‍സാണ് സേവാഗിന്റെ കരിയര്‍ റെക്കോര്‍ഡ്. 19 അന്താരാഷ്ട്ര ടൊന്റി-20 മത്സരങ്ങളില്‍ നിന്നായി 394 റണ്‍സും സേവാഗിന്റെ കരിയര്‍ റെക്കോര്‍ഡില്‍ ഉള്‍പ്പെടുന്നു. ഐ.സി.സി ലോകകപ്പും ടൊന്റി-20 ലോകകപ്പും നേടിയ ടീമുകളിലും സേവാഗ് അംഗമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News