Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:02 am

Menu

Published on April 9, 2015 at 2:56 pm

ഗണേഷ് കുമാറിനെതിരെ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വക്കീല്‍ നോട്ടീസ് അയച്ചതായി റിപ്പോർട്ട്

vk-ibrahim-kunju-against-ganesh-kumar

തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎ യുമായ കെ.ബി ഗണേഷ്‌കുമാറിന് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരെ ഗണേഷ് ഉന്നയിച്ച ആരോപണങ്ങള്‍ ഒരാഴ്ചക്കകം പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലാത്തപക്ഷം സിവില്‍, ക്രിമിനല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ അറിയിച്ചിട്ടുണ്ട്. നിയമസഭയ്ക്കുള്ളില്‍ വെച്ച് പരസ്യമായാണ് ഗണേഷ് കുമാര്‍ ഇബ്രാഹിം കുഞ്ഞിനെതിരെയും അദ്ദേഹത്തിന്റെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ചിരുന്നത്. ഇത് സംബന്ധിച്ച തെളിവുകള്‍ ഗണേഷ് ലോകായുക്തയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. കോടികളുടെ അഴിമതിയാണ് പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്നതെന്നായിരുന്നു ഗണേഷിന്റെ ആരോപണം. എന്നാൽ ഗണേഷ് തന്നെ വ്യക്തിഹത്യ നടത്തുകയാണെന്നും മാധ്യമശ്രദ്ധ നേടാനാണ് ഗണേഷ് ശ്രമിക്കുന്നതെന്നും ഇബ്രാഹിം കുഞ്ഞ് ആരോപിച്ചു.

Loading...

Leave a Reply

Your email address will not be published.

More News