Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 2:18 pm

Menu

Published on June 7, 2013 at 7:19 am

പുടിന്‍ വിവാഹമോചിതനാകുന്നു

vladimir-putin-divorces-wife-lyudmila

മോസ്കോ: ഭാര്യ ലുഡ്മിലയും താനും പിരിയാന്‍ തീരുമാനിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ സ്ഥിരീകരിച്ചു. വ്യാഴാഴ്ച സ്റ്റേറ്റ് ടെലിവിഷനില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു പരിപാടിയിലാണ് പുടിന്‍ വാര്‍ത്ത സ്ഥിരീകരിച്ചത്. ഏറെ നാളായി പുടിന്റെ വിവാഹമോചന വാര്‍ത്ത മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. പുടിന്‍ ജോലിയില്‍ മുങ്ങിത്താഴുന്നയാളാണ്. എന്നാല്‍ പുടിനോട് എന്നും നന്ദിയുണ്ട്. ഇപ്പോഴും അദ്ദേഹം എന്നെ പിന്തുണക്കുന്നുണ്ട്. അതോടൊപ്പം തന്നെ കുട്ടികളെയും നന്നായി നോക്കുന്നുണ്ട്. അവര്‍ക്ക് അത് മനസ്സിലായിട്ടുമുണ്ട്. കുട്ടികളൊക്കെ വലുതായി. അവര്‍ക്ക് അവരുടേതായ ജീവിതമായി – ല്യൂദ്മില മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും ഞങ്ങള്‍ എല്ലാകാലത്തും വളരെയധികം അടുപ്പമുള്ളവരായിരിക്കുമെന്നും ഇരുവരും വ്യക്തമാക്കി. 1983ലാണ് പുടിനും ല്യൂദ്മിലയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News