Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 7:13 pm

Menu

Published on March 23, 2018 at 11:01 am

രാജ്യസഭ തിരഞ്ഞെടുപ്പ് തുടങ്ങി ; അംഗബലം കൂട്ടാൻ ബിജെപി

voting-for-remaining-26-rajya-sabha-seats-in-6-states-begins

ന്യൂഡൽഹി: കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിലെ 25 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് വോട്ടെടുപ്പ്.ഇതിനുപിന്നാലെ തന്നെ ഫലപ്രഖ്യാപനം ഉണ്ടാകും. 58 രാജ്യസഭ സീറ്റുകളാണ് ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ 33 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തതിനാൽ ഇനി വെറും 25 സീറ്റുകളിലേക്ക് മാത്രമാണ് മത്സരം നടക്കുന്നത്. ഇത്തവണ കൂടുതൽ പേർ ഉത്തർപ്രദേശിൽ നിന്നായിരിക്കും സഭയിലെത്തുക.

അടുത്തിടെയായി നടന്ന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടിയ ബി ജെ പിക്ക് രാജ്യസഭയിലും അംഗബലം കൂട്ടാനുളള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. എന്നാൽ രാജ്യസഭയിൽ ഭൂരിപക്ഷം നേടാൻ ബിജെപിക്ക് കഴിയില്ല. എം.പി വീരേന്ദ്രകുമാർ രാജിവെച്ച സീറ്റിലേക്കാണ് കേരളത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.ഇടത് മുന്നണി സ്ഥാനാർത്ഥിയായാണ് ഇത്തവണ വീരേന്ദ്രകുമാർ മത്സരിക്കുന്നത്. ബി.ബാബുപ്രസാദാണ് എതിർസ്ഥാനാർത്ഥി. ഉത്തർപ്രദേശിൽ 10 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഒരു സീറ്റിൽ സമാജ്‌വാദി പാർട്ടിക്കും 8 സീറ്റിലേക്ക് ബിജെപിക്കും അനായാസം വിജയിക്കാൻ കഴിയും.

Loading...

Leave a Reply

Your email address will not be published.

More News