Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:08 pm

Menu

Published on May 12, 2014 at 10:47 am

ലോക്‌സഭാ തെരഞ്ഞെടുപ്പ് : അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

voting-starts-in-final-round-of-the-lok-sabha-polls

ന്യൂഡല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വാരണാസി ഉള്‍പ്പെടെ 41 മണ്ഡലങ്ങളാണ് ഒമ്പതാം ഘട്ടത്തില്‍ വിധിയെഴുതുന്നത്.ശക്തമായ പോരാട്ടം നടക്കുന്ന ബി. ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി മത്സരിക്കുന്ന വാരണാസിയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ ശ്രദ്ധേയമായ മണ്ഡലം. ഉത്തര്‍പ്രദേശ് മുന്‍മുഖ്യനും സമാജ് വാദി പാര്‍ട്ടി തലവനുമായ മുലായംസിങ് യാദവ്, കേന്ദ്രമന്ത്രി അധിര്‍രഞ്ജന്‍ ചൗധരി, സി.പി.എം നേതാക്കളായ ബസുദേബ് ആചാര്യ, സുഭാഷിണി അലി, നടി മൂണ്‍ മൂണ്‍ സെന്‍, സംവിധായകന്‍ പ്രകാശ് ജാ തുടങ്ങിയവരാണ് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.യു.പിയിലെ 18 ഉം ബംഗാളിലെ 17ഉം ബിഹാറിലെ ആറും സീറ്റുകളിലേക്കാണ് പോളിങ് നടക്കുന്നത്.വാരാണസിയില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 4000ത്തിലേറെ സുരക്ഷാ ഭടന്മാരെയാണ് മണ്ഡലത്തില്‍ വിന്യസിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും സി.സി ടി.വി ക്യാമറാ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഏപ്രില്‍ ഏഴ് മുതല്‍ ഒമ്പത് ഘട്ടം നീണ്ടുനിന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കാണ് രാജ്യം ഇത്തവണ സാക്ഷ്യം വഹിച്ചത്.മെയ് 16 വെള്ളിയാഴ്ച്ചയാണ് വോട്ടെണ്ണല്‍.

Loading...

Leave a Reply

Your email address will not be published.

More News