Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:38 pm

Menu

Published on June 8, 2017 at 10:32 am

കാളപിതാവിനും ഗോമാതാവിനും വേണ്ടി ബി.ജെ.പി പുതിയ സിദ്ധാന്തങ്ങള്‍ ചമയ്ക്കുകയാണെന്ന് വി.എസ്

vs-achuthanandan-against-bjp-govt-on-cattle-slaughter

തിരുവനന്തപുരം: കാളപിതാവിനും ഗോമാതാവിനുമായി ഡാര്‍വിനെ വെല്ലുന്ന സിദ്ധാന്തങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ വി.എസ് അച്യുതാനന്ദന്‍.

പശുപരിപാലനത്തിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരാണ് ഈ വിജ്ഞാപനം തയ്യാറാക്കിയതെന്നും അദാനിയേയോ അംബാനിയേയോ പോലുള്ള കുത്തകകള്‍ മാത്രം മാംസവ്യാപാരം നടത്തിയാല്‍ മതിയെന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ ഇത്തരമൊരു വിജ്ഞാപനം കൊണ്ടു വന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

കന്നുകാലിവില്‍പ്പന നിയന്ത്രണം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.

പ്രസംഗത്തിലുടനീളം ബി.ജെ.പിയെ കടന്നാക്രമിച്ചാണ് വി.എസ് സംസാരിച്ചത്. വല്ലപ്പോഴും ഇന്ത്യയിലേക്ക് വരുമ്പോള്‍ കേരളജനതയുടെ വികാരം ഒ. രാജഗോപാല്‍ നരേന്ദ്ര മോദിക്ക് പറഞ്ഞു കൊടുക്കണമെന്നും വി.എസ് പറഞ്ഞു.

നാം സാധാരണ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ക്ഷീരകര്‍ഷകരുടേയും കശാപ്പ് തൊഴില്‍ ചെയ്യുന്നവരുടേയും ആശങ്ക പരിഹരിക്കേണ്ടതുണ്ട്. സഹകരണപ്രസ്ഥാനങ്ങളുടെ നാടാണ് കേരളം. കോഫി ഹൗസ് മാതൃകയില്‍ കശാപ്പ് ശാലകളുടെ നടത്തിപ്പ് സഹകരണമാതൃകയിലാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണമെന്നും ബീഫില്‍ നിന്ന് മൂല്യവര്‍ധിത വിഭവങ്ങളുണ്ടാക്കി കയറ്റുമതി ചെയ്ത് അധികവരുമാനം കണ്ടെത്തണമെന്നും വി.എസ് ചൂണ്ടിക്കാട്ടി.

തെരുവ് നായകളുടെ വന്ധ്യംകരണവും കാളകളുടെ വന്ധ്യംകരണവും ഗോമാതാവിനോടുള്ള അതിക്രമമായാണ് ചില കള്ളസന്യാസിമാര്‍ കണക്കാക്കുന്നത്. അത്തരം ചില സന്ന്യാസിമാര്‍ വന്ധ്യംകരിക്കപ്പെട്ടത് ഈ അടുത്ത കാലത്താണല്ലോ. ഈ പോക്കുപോയാല്‍ ബി.ജെ.പിയുടെ കാര്യത്തില്‍ അടുത്തു തന്നെ ഒരു തീരുമാനമാകും, വി.എസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News