Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 29, 2024 1:55 am

Menu

Published on April 11, 2014 at 4:46 pm

മോഡിക്ക് വിവാഹാശംസകളുമായിമായി വി ടി ബല്‍റാം ഫേസ്ബുക്കില്‍;പോസ്റ്റിനെതിരേ മോദി ഭക്തര്‍ രംഗത്ത്; ഫേസ്ബുക്കില്‍ പെരിഞ്ഞയടി

vt-balram-facebook-post-against-modi

പാലക്കാട്: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ   വി.ടി. ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ പുതിയ പോരിന് വഴിതുറന്നു.മോദിക്ക് വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് പരിഹാസരൂപേണ ഇട്ട പോസ്റ്റാണ് ഇപ്പോൾ പുതിയൊരു വിവാദത്തിന് തിരികൊളുത്തിയത്ത്.അതിനിടെ ബല്‍റാമിനെ അനുകൂലിച്ച് ഒരു വിഭാഗം രംഗത്തുവന്നതോടെ ബല്‍റാമിന്റെ പേജില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. സംഘികളുടെ ശ്രദ്ധക്ക്: ഈ പോസ്റ്റ് നിങ്ങളുടെ മഹാനായ നേതാവിന് ആശംസകള്‍ നേരാന്‍ നേരാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതുകൊണ്ട് പതിവ് തെറിവിളി ദയവായി ഒഴിവാക്കണം.- എന്നാണ് ബല്‍റാം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. മൂവായിരത്തിലധികം ലൈക്കുകളും അഞ്ഞൂറിലധികം ഷെയറുകളും ഇതിനോടകം ഈ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു.എഴുന്നൂറിലധികം കമന്റുകളാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ലഭിച്ചിരിക്കുന്നത്.
ബല്‍റാമിനു മറുപടിയായി ആറു ചോദ്യങ്ങള്‍ ഉന്നയിച്ച് ഒരു ബിജെപി അനുകൂലി ഇട്ട കമന്റും ഇതോടൊപ്പം വൈറലാവുകയാണ്. ഇത് താഴെ കൊടുത്തിരിക്കുന്നു.

1. ശശി (തരൂര്‍) എത്രാമത്തെ (?) കല്യാണം കഴിച്ചപ്പോള്‍ താങ്കള്‍ ആശംസകള്‍ നേര്‍ന്നില്ല.

2. രാഹുലന്‍ പാതി തുണിയുടുത്ത ഒരു കനേഡിയന്‍ പെണ്ണുമായി കുമരകത്ത് വന്നിട്ടും, അവിടെ പലനാള്‍ താമസിച്ചിട്ടും താങ്കള്‍ ആശംസകള്‍ നേര്‍ന്നില്ല.

3. ഭാര്യയും മക്കളുമുള്ള താങ്കളുടെ പാര്‍ട്ടി വക്താവ് ഉണ്ണിത്താനെ വേറൊരു പെണ്ണിന്റെ കൂടെ അസമയത്ത്, ആരോരുമില്ലാത്ത വീട്ടില്‍ നിന്ന് നാട്ടുകാര്‍ പിടിച്ചു പഞ്ഞിക്കിട്ടപ്പോള്‍ താങ്കള്‍ ഒരു ആശംസ കൊടുത്തില്ല.

4. സൂര്യനെല്ലി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനു ശേഷവും താങ്കള്‍ പീജെ കുര്യന്‍ സാറിനു ഒരു കമ്പി അടിച്ചില്ല, ആശംസയുമായി..!

5. കോടതി പറഞ്ഞപ്പോള്‍ ഡീഎന്‍എ ടെസ്റ്റ് നടത്തി സ്വന്തം മകനെ കണ്ടെത്തിയ കോണ്‍. നേതാവ് തിവാരി എന്നയാളെ താങ്കള്‍ അനുമോദിച്ചില്ല എന്നൊരു പരാതി എനിക്കുണ്ട്.

6. പോലീസുകാരന്‍ സലിം രാജന്റെ കാര്യം താങ്കള്‍ മിണ്ടിയിട്ടേയില്ല. ഉമ്മന്‍ ചാണ്ടിയുടെ വീടുമായി ബന്ധമുള്ള സലിമിന്റെ പേരില്‍ ഒരു കേസുണ്ട്, അറിയാമോ? ഉമ്മന്‍ ചാണ്ടിയുടെ മകളുടെ ഭര്‍ത്താവ് കൊടുത്ത കേസ്. അതിലും ഒരു ഡീഎന്‍എ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. എന്തേ, ആ പെണ്ന്നിനു വേണ്ടി ഒരു ആശംസ നേര്‍ന്നില്ല? ഇത്രയുമൊക്കെ പെട്ടെന്ന് എനിക്ക് ഓര്‍മ്മ വന്ന കാര്യങ്ങള്‍.

മോഡി തന്റെ 17 വയസ്സില്‍ വീട്ടുകാരുടെ ആചാരം (അനാചാരം) അനുസരിച്ച് സമ്മതമില്ലാതെ ഒരു പെണ്ണിനെ കെട്ടിയതും നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ അവളോട് ‘നീ പോയി പഠിക്കു പെണ്ണേ’ എന്ന് പറഞ്ഞു സ്വയം വീടുവിട്ടതും താങ്കള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ പാകത്തില്‍ വല്യ സംഭവമായി എന്നതില്‍ പെരുത്ത് സന്തോഷം…!

(താന്‍ അവിവാഹിതനാണ് എന്ന് മോഡി ഒരിക്കലും പറഞ്ഞിട്ടില്ല എന്നോര്‍ക്കുക. മോഡി ചായക്കാരനാണ് എന്നതിനപ്പുറം ഇദ്ദേഹം ഒരു വിഭാര്യനാണ്, സ്ത്രീപീഡകന്‍ ആണ് എന്നൊന്നും ആരും പറഞ്ഞിട്ടില്ല. ആ യശോദാമ്മയും അമ്പത് കൊല്ലമായി ഈ മനുഷ്യനെ കുറ്റം പറഞ്ഞിട്ടില്ല).

അങ്ങയുടെ ഈ സന്തോഷം ഇ. അഹമ്മദ് സാഹിബിന്റെ കാര്യത്തിലും സമദാനി സാഹിബിന്റെ കാര്യത്തിലും കുഞ്ഞാലി സാഹിബിന്റെ കാര്യത്തിലും വേറെ പലരുടെ കാര്യത്തിലും പലപ്പോഴും താങ്കള്‍ ഇവിടെ (എഫ് ബി) കാണിച്ചില്ലല്ലോ എന്നൊരു പരാതിയും എനിക്കുണ്ട്.

(മുസ്ലിം വിവാഹത്തിന് പ്രായം പ്രശ്‌നമല്ല, പെണ്ണിനെ ഏതു പ്രായമുള്ള പുരുഷനും പത്താം വയസ്സിലും കെട്ടാം എന്നൊക്കെ ചര്‍ച്ച വന്നപ്പോള്‍ താങ്കള്‍ ഒന്നും മിണ്ടിയതായി കാണുന്നില്ല…!! ‘ മതേതരത്വം നിലനില്ക്കാന്‍, ന്യൂനപക്ഷങ്ങള്‍ സന്തോഷിക്കാന്‍ അങ്ങനെ ആയിക്കോട്ടെ എന്നാണോ?’)

Loading...

Leave a Reply

Your email address will not be published.

More News