Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:48 pm

Menu

Published on December 8, 2015 at 9:37 am

മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി താഴ്ന്നു

water-level-in-mullaperiyar-dam-inches-towards-142-feet

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി താഴ്ന്നു. ഇന്നുരാവിലെ ജലനിരപ്പ് 141.67 അടിയായാണ് താഴ്ന്നത്. ജല നിരപ്പ് 142 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ എട്ടു ഷട്ടറുകള്‍ ഇന്നലെ രാത്രി തുറന്നിരുന്നു. പെരിയാർ തീരത്ത് അതീവ ജാഗ്രതാ നിർദേശം ജില്ലാ ഭരണകൂട്ടം നൽകിയിട്ടുണ്ട്. സ്പിൽവേ ഷട്ടർ തുറന്നതിനെ തുടർന്ന് അണക്കെട്ടിന് സമീപത്തെ ആറു വീടുകൾ വെള്ളം കയറി. എന്നാൽ, ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാൻ പ്രദേശവാസികൾ തയാറായിട്ടില്ല. ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് കേരളത്തിന് തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല.  കേരളത്തിലെ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി 142 അടിയാണ്.

Loading...

Leave a Reply

Your email address will not be published.

More News