Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:23 pm

Menu

Published on February 4, 2014 at 11:54 am

കേരളത്തിൽ ഈ വർഷം കടുത്ത ജലക്ഷാമ സാധ്യത

water-scarcity-in-kerala-2014

തിരുവനന്തപുരം :കേരളം മരുഭൂമിക്ക് സമാനമായ അവസ്ഥയിലേക്ക്  നീങ്ങുകയാണെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി .കേരളത്തിൽ ഈ വർഷം കടുത്ത ജലക്ഷാമം നേരിടേണ്ടി വരും. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഈ വർഷം ചൂട് കൂടുതലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിലെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണു സമീപകാലങ്ങളില്‍ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, കോട്ടയം ജില്ലകളിലായിരിക്കും ഏറ്റവുമധികം ചൂട് അനുഭവപ്പെടാൻ പോകുന്നത്. 2006 നു ശേഷം കേരളത്തിൽ മഴയുടെ ലഭ്യത കുറഞ്ഞു വരികയാണ്.ഈ വർഷം മഴ വളരെ കുറവായിരിക്കുമെന്നാണ് സൂചന.കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ മഞ്ഞുവീഴ്ച അധികമായത് ചൂടു കൂടുമെന്നതിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News