Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:25 am

Menu

Published on June 25, 2018 at 3:14 pm

ദിലീപ് വീണ്ടും അമ്മയിലേക്ക് !! എതിർപ്പുമായി ഡബ്ല്യു.സി.സി

wcc-against-dileep-and-amma

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മലയാള സിനിമ താരസംഘടനയായ അമ്മയിൽനിന്നും പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തി​െനതി​െര രൂക്ഷവിമർശനവുമായ വനിതാ കൂട്ടായ്​മയായ ഡബ്ല്യു.സി.സി. ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെയാണ്​ അമ്മ തീരുമാനത്തെ പരസ്യമായി എതിർത്ത്​ വിമൻ ഇൻ സിനിമ കലക്​ടീവ്​ രംഗത്തു വന്നത്​.

ബലാത്​സംഗം പോലുള്ള കുറ്റകൃത്യത്തിൽ പ്രതി​യെന്ന്​​​ ആരോപിക്കപ്പെടുന്ന വ്യക്​തിയെയാണ്​ വിചാരണ പൂർത്തിയാക്കും മുമ്പ്​ തിരിച്ചെടുത്തതെന്നും നേരത്തെ ഉണ്ടായതിൽ നിന്ന്​ എന്ത്​​ വ്യത്യസ്​ത സാഹചര്യമാണ്​ ഇപ്പോഴുണ്ടായതെന്നും ഡബ്ല്യു.സി.സി ചോദിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കിൽ

വിമെൻ ഇൻ സിനിമാ കളക്ടീവ് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു.

1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുമ്പ് നിങ്ങൾ തിരിച്ചെടുക്കുന്നത്. അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

5. ഇപ്പോൾ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങൾ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയിൽ ഇപ്പോൾ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നൽകുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസിൽ ഉൾപ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങൾ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. WCCഅവൾക്കൊപ്പം.

https://www.facebook.com/WomeninCinemaCollectiveOfficial/posts/1734493286658841

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News