Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:47 am

Menu

Published on February 9, 2015 at 3:15 pm

ഗാന്ധിജിയെ കൊന്നതുപോലെ കെജ്‌രിവാളിനെയും കൊല്ലുമെന്ന് ഹിന്ദു മഹാസഭ നേതാവ്

we-will-kill-kejriwal-swami-om-ji-of-hindu-mahashabha

ന്യൂഡല്‍ഹി:ഗാന്ധിജിയെ വെടിവെച്ചു കൊന്നതുപോലെ കെജ്‌രിവാളിനെയും കൊലപ്പെടുത്തുമെന്ന് ഹിന്ദു ഹിന്ദുമഹാസഭാനേതാവ് സ്വാമി ഓംജി. ഡല്‍ഹിയില്‍ കെജ് രിവാളിനെതിരെ ഹിന്ദുമഹാസഭയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച സ്വാമി ഓംജി നരേന്ദ്രമോഡിയുടെ അനുയായിയാണ്. ദേശദ്രോഹിയായ ഗാന്ധിജിയെ ഞങ്ങള്‍ വെടിവെച്ചുകൊന്നു. ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ കെജ്‌രിവാളിനേയും കൊലപ്പെടുത്തും. നൂപുര്‍ ശര്‍മ്മയെ ജയിപ്പിക്കാനും കിരണ്‍ ബേദിയെ മുഖ്യമന്ത്രിയാക്കാനും മോദീജീയുടെ അഭിമാനം സംരക്ഷിക്കാനും ആണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മോഡിജീ മുമ്പ്‌ സഹായാഭ്യര്‍ത്ഥനയുമായി എന്നെ വിളിച്ചിരുന്നു. അതിന്റെ രേഖകള്‍ ബി.ജെ.പിയുടെ ഓഫീസില്‍ ഉണ്ട്. ദേശദ്രോഹിയായ കെജ്‌രിവാളിനെയും കോണ്‍ഗ്രസ്സിനെയും തോല്‍പ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.’സ്വാമി ഓംജി പറഞ്ഞു.   മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്നത് ഹിന്ദു മഹാസഭയാണെന്നും ഇയാള്‍ അവകാശപ്പെടുന്നു. കെജ്‌രിവാള്‍ ദേശദ്രോഹിയാണ്. അണ്ണ ഹസാരെയെയും കെജ്‌രിവാളിനെയും പരസ്പരം പരിചയപ്പെടുത്തിയത് താനാണ്. അത് തെറ്റായിപ്പോയെന്നു തോന്നുന്നു. ‘ദേശദ്രോഹി കെജ്‌രിവാള്‍’ എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. അതിന്റെ ഒരു കോടി കോപ്പികള്‍ വിറ്റഴിച്ചിട്ടുണ്ട്. കെജ്‌രിവാള്‍ ഈ നിലയില്‍ പോകുകയാണെങ്കില്‍ അദ്ദേഹം അധികകാലം ഇങ്ങനെ നില്‍ക്കില്ലെന്നും സ്വാമി പറയുന്നു. ആശാറാം ബാപ്പുവിന്റേയും അടുത്തയാളാണിയാള്‍. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം കഴിഞ്ഞതിന് ശേഷമായിരുന്നു കെജ്രിവാളിനെ കൊല്ലുമെന്ന പ്രഖ്യാപനം. നുപുര്‍ ശര്‍മയെ ജയിപ്പിക്കാനും കിരണ്‍ ബേദിയെ മുഖ്യമന്ത്രിയാക്കാനും മോദിജിയുടെ അഭിമാനം സംരക്ഷിക്കാനും ആണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഓംജി പറയുന്നുണ്ട്. ബിജെപി നേതാക്കളാരും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. നരേന്ദ്ര മോഡി തന്നോട് സഹായം അഭ്യര്‍ത്ഥിച്ച് ഫോണ്‍ ചെയ്തതായും ഇദ്ദേഹം അവകാശപ്പെടുന്നുണ്ട്.


Loading...

Leave a Reply

Your email address will not be published.

More News