Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:35 pm

Menu

Published on December 22, 2015 at 3:34 pm

സൗദിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇനി കോടതി കയറേണ്ട..!!

wedding-registration-easy-for-foreigners-in-saudi

റിയാദ്: സൗദിയില്‍ പൗരന്മാരല്ലാത്തവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇനി കോടതിയില്‍ പോകേണ്ടതില്ല. വിവാഹം നടക്കുന്ന സ്ഥലത്തേക്ക് കോടതി പ്രതിനിധികളെ അയക്കുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.കോടതിയില്‍ വെച്ച് നടത്തിയിരുന്ന വിവാഹം നടത്തണം എന്ന രീതി ഇതോടെ നിര്‍ത്തലാക്കും.വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ കോടതിയില്‍ ജഡ്ജിക്ക് മുമ്പില്‍ വെച്ച് നികാഹ് നടക്കുകയും വിവാഹ ഉണ്ടംപടി ഒപ്പ് വെക്കുകയും വേണം എന്നാണു സൗദിയില്‍ നിലവിലുള്ള നിയമം. അതുകൊണ്ട് തന്നെ കോടതിക്ക് പുറത്ത് വെച്ച് വിവാഹിതരായവര്‍ വീണ്ടും കോടതിയില്‍ വെച്ച് നികാഹിന്റെ കര്‍മങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരുന്നു. ഈ നിയമത്തിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവഴി കോടതിയുടെ സമയം ലാഭിക്കാനാവുമെന്ന് അധികാരികള്‍ കണക്കുകൂട്ടുന്നു. വിവാഹ ഉടമ്പടി ചടങ്ങുകള്‍ കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് കോടതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. സൗദികളല്ലാത്തവരുടെ രജിസ്റ്റര്‍ വിവാഹങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതിനാലാണ് ഇത്തരം തീരുമാനത്തിലേക്ക് നയിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News