Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:24 am

Menu

Published on June 19, 2017 at 5:39 pm

നെഗറ്റീവ് എനര്‍ജിയെ വീട്ടിലേക്കാകര്‍ഷിക്കുന്ന കാര്യങ്ങള്‍ ഇവയാണ്

weird-ways-of-inviting-negative-energy-in-your-home

പ്രേതം എന്ന മിത്തിന് എത്ര ധൈര്യമുള്ള വ്യക്തിയേയും പേടിപ്പിക്കാനും ധൈര്യം ഇല്ലാതാക്കാനും കഴിയും. പ്രേതം ഉണ്ടോ ഇല്ലയോ എന്നതെല്ലാം ഇന്നും സംശയമായി തന്നെ നിലനില്‍ക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ഒരു പോസിറ്റീവ് എനര്‍ജി ഉണ്ടെങ്കില്‍ അതിന് വിപരീതമായി ഒരു നെഗറ്റീവ് എനര്‍ജിയും ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ് നമ്മളെല്ലാവരും.

നമ്മള്‍ അറിയാതെ തന്നെ ചെയ്യുന്ന ചില കാര്യങ്ങള്‍ പലപ്പോഴും നെഗറ്റീവ് എനര്‍ജി നമ്മുടെ വീട്ടിലേക്ക് ആകര്‍ഷിക്കുകയാണ് ചെയ്യുന്നത്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാം. എന്നാല്‍ എന്തൊക്കെയാണ് നമ്മുടെ വീട്ടിലും ചുറ്റുപാടും നെഗറ്റീവ് എനര്‍ജിയും നെഗറ്റീവ് ശക്തികളും നിറക്കുന്ന ഘടകങ്ങള്‍ എന്ന് നോക്കാം.

മരണം എന്ന വാക്ക് എല്ലാവരേയും പേടിപ്പിക്കുന്ന ഒന്നാണ്. ഒരിക്കലും നമ്മളാരും ചിന്തിക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ഒന്നാണ് മരണം. ലോകത്ത് എന്തിനേക്കാള്‍ നമ്മളെ ഭയപ്പെടുത്തുന്നത് മരണമാണ്. ഒരാള്‍ സ്വയം മരിക്കാന്‍ ശ്രമിക്കുമ്പോള്‍ അയാളിലെ പോസിറ്റീവ് എനര്‍ജിയെ മുഴുവന്‍ അവിടെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. നെഗറ്റീവ് എനര്‍ജിയെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

ഒരാള്‍ ഡിപ്രഷന്‍ എന്ന അവസ്ഥയിലേക്ക് എത്തിയാല്‍ പിന്നീട് പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ആ വ്യക്തി ചിന്തിക്കുകയില്ല. ജീവിതത്തിലെ എല്ലാ സന്തോഷവും പ്രതീക്ഷയും നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കും ആ വ്യക്തി. ആ സമയത്ത് എന്തൊക്കെ നെഗറ്റീവ് കാര്യങ്ങള്‍ തങ്ങളുടെ ചുറ്റുമുണ്ടോ അതിനെയെല്ലാം തേടിപ്പിടിച്ച് കൂടെക്കൂട്ടും.

ലഹരിയുടെ ഉപയോഗത്തിലൂടെ നശിച്ച് പോകുന്നത് നിങ്ങളുടെ ജീവനും ആരോഗ്യവും മാത്രമല്ല നെഗറ്റീവ് ശക്തികളെക്കൂടെയാണ് ആകര്‍ഷിക്കുന്നത്. ഇവ കൂടുതല്‍ നിങ്ങളുടെ മേല്‍ സ്വാധീനം ചെലുത്തുന്നു. അതിലൂടെ പിന്നീടൊരിക്കലും മോചിക്കപ്പെടാന്‍ പറ്റാത്ത രീതിയില്‍ അകപ്പെടുന്നു.

ദുര്‍മന്ത്രവാദത്തിന് വളരെയധികം വളക്കൂറുള്ള മണ്ണാണ് നമ്മുടേത് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഓരോ ദിവസവും പുറത്ത് വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തന്നെ ഇതിനുദാഹരണം. ദുര്‍മന്ത്രവാദവും നെഗറ്റീവ് ശക്തികളെ ആകര്‍ഷിക്കുന്നു. ഇത് നെഗറ്റീവ് ഊര്‍ജ്ജം നിങ്ങളുടെ ചുറ്റും നിറക്കുന്നു.

ഓജോ ബോര്‍ഡിന്റെ രഹസ്യം ഇന്നും ഒരു നിഗൂഢത മാത്രമാണ്. ആത്മാക്കളെ വിളിച്ചു വരുത്താനുള്ള ഒരു ഉപാധിയായാണ് പലരും ഇതിനെ കാണുന്നതും. എന്നാല്‍ സ്വയം സംരക്ഷിക്കാതെയും അല്ലെങ്കില്‍
ഒരു കാര്യത്തെക്കുറിച്ച് പൂര്‍ണമായും അറിയാതെയും ചെയ്യുന്ന കാര്യങ്ങള്‍ വിപരീത ഫലമാണ് ഉണ്ടാക്കുക എന്ന കാര്യത്തില്‍ സംശയമില്ല.

ആത്മഹത്യ പോലെ തന്നെ ദുരാത്മാവിന് കാരണമാകുന്ന ഒന്നാണ് കൊലപാതകവും. ആക്രമണങ്ങളില്‍ മരിച്ചതോ കൊലപാതകമോ സംഭവിച്ച വീട്ടില്‍ താമസിക്കുന്നവര്‍ക്ക് എപ്പോഴും നെഗറ്റീവ് ഊര്‍ജ്ജം മാത്രമേ ലഭിക്കുകയുള്ളൂ.

ഒന്നില്‍ കൂടുതല്‍ മരണങ്ങള്‍ ഒരേ സ്ഥലത്ത് തന്നെ സംഭവിച്ചിട്ടുണ്ടെങ്കിലും അവിടെ ഒരു നെഗറ്റീവ് ഊര്‍ജ്ജത്തിന് സാധ്യതയുണ്ട്. അത് വീട്ടിലാണെങ്കിലും മറ്റേതെങ്കിലും സ്ഥലങ്ങളിലാണെങ്കിലും അങ്ങനെയുണ്ടാവുന്നു.

Loading...

Leave a Reply

Your email address will not be published.

More News