Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:46 am

Menu

Published on June 4, 2014 at 2:46 pm

സാധാരണക്കാരുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കും: മോഡി

well-work-for-the-hopes-and-dreams-of-people-pm-modi

ന്യൂഡല്‍ഹി: സാധാരണ ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്പ് സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഡി.ഓരോരുത്തരുടെയും വിജയത്തിനു പിന്നില്‍ രാജ്യത്തെ ജനങ്ങളുടെ വോട്ടും അനുഗ്രഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെക്ക് ആദാരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ കമല്‍നാഥ് പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ലോകസഭക്ക് തുടക്കം കുറിച്ച് ആദ്യം അംഗങ്ങള്‍ രണ്ട് മിനുറ്റ് മൗനം ആചരിച്ചു. തുടര്‍ന്ന് പുതിയ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറിയ പട്ടിക സെക്രട്ടറി ജനറല്‍ സഭയുടെ മേശപ്പുറത്ത് വച്ചു. പിന്നീട് കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയെ അനുസ്മരിക്കുന്ന പ്രമേയം കമല്‍നാഥ് വായിച്ചു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച നേതാവിയിരുന്നു മുണ്ടെയെന്ന് പ്രോടേം സ്പീക്കര്‍ അനുസ്മരിച്ചു. മുണ്ടെക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News