Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 16, 2025 8:35 am

Menu

Published on February 24, 2015 at 1:32 pm

ക്രിസ് ഗെയിലിന് ലോകകപ്പിലെ ആദ്യ ഇരട്ട സെഞ്ചുറി

west-indies-chris-gayle-hits-first-double-century-in-cricket-world-cup-history

കാന്‍ബറ:  ലോകകപ്പിലെ ആദ്യ ഇരട്ട സെഞ്ച്വറി വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ സ്വന്തമാക്കി.138 ബൗളിലാണ് ഗെയ്ല്‍ ലോകകപ്പിലെ ആദ്യ ഡബിള്‍ സെഞ്ച്വറി തികച്ചത്. 10 ഫോറും 16 സിക്‌സും അടങ്ങിയതായിരുന്നു ക്രിസ്‌ഗെയിലിന്റെ ഇരുനൂറ് റണ്‍സ് വരെയുള്ള ഇന്നിംഗ്‌സ്.ഇതോടെ, ഏകദിന ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ഇതര ബാറ്റ്‌സ്മാന്‍ എന്ന നേട്ടവും  ക്രിസ് ഗെയിലിനു സ്വന്തമായി. സച്ചിന്‍ തെന്‍ഡുല്‍കര്‍, വീരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ എന്നിവരാണ് ഇതിനു മുമ്പ് ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയിട്ടുള്ളത്. ലോകകപ്പിലെ ഏറ്റവുമുയര്‍ന്ന് പാര്‍ട്‌നര്‍ഷിപ്പും ഈ മത്സരത്തില്‍ പിറന്നു. ഗെയ്‌ലും, സാമുവല്‍സും ചേര്‍ന്ന കൂട്ടുകെട്ട് സിംബാംബക്കെതിരെ 289 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News