Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:31 am

Menu

Published on November 25, 2013 at 9:55 am

രണ്ടാം ഏകദിനം:ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോല്‍വി

west-indies-defeat-india-by-two-wickets

വിശാഖപട്ടണം:വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോല്‍വി.ആദ്യം ബാറ്റുചെയ്ത ഇന്ത്യ മുന്നോട്ടുവെച്ച 289 റണ്‍സ് വിജയ ലക്ഷ്യം 49.3 ഓവറില്‍ മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ വിന്‍ഡീസ് മറികടന്നു. ഏഴു വിക്കറ്റ് നേട്ടത്തില്‍ 288 റണ്‍സാണ് ഇന്ത്യ സ്കോര്‍ ചെയ്തത്.ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമെത്തി. അര്‍ധസെഞ്ച്വറികള്‍ എടുത്ത കീറന്‍ പൊള്ളാര്‍ഡ്(59),ഡൈ്വന്‍ ബ്രാവോ(50),ലെന്‍ഡിന്‍ സിമന്‍സ്(62),ഡാരന്‍ സമി(63) എന്നിവരുടെ പ്രകടന മികവിലാണ് വിന്‍ഡീസിന്റെ ജയം. ഒരു റണ്‍സ് അകലെവെച്ച് സെഞ്ച്വറി നഷ്ടമായെങ്കിലും മുന്നില്‍ നിന്ന് നയിച്ച വിരാട് കോഹ്ലിയുടെയും (99),പുറത്താകാതെ അര്‍ധശതകം നേടിയ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെയും (51) മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. ശിഖര്‍ ധവാന്‍ (35),യുവരാജ് സിങ് (28),സുരേഷ് റെയ്ന (23)എന്നിവരും ഇന്ത്യന്‍ നിരയില്‍ തിളങ്ങി.
സ്കോര്‍ ബോര്‍ഡ്
ഇന്ത്യ-രോഹിത് ശര്‍മ സി സമ്മി ബി രാംപോള്‍ 12,ശിഖര്‍ധവാന്‍ എല്‍.ബി.ബ്ള്യൂ ബി പെരുമാള്‍ 35,കോഹ്ലി സി ഹോള്‍ഡര്‍ ബി രാംപോള്‍ 99,യുവരാജ് സി സാമുവല്‍സ് ബി സമ്മി 28,റെയ്ന സി ബ്രാവോ ബി രാംപോള്‍ 23,ധോണി നോട്ടൗട്ട് 51, ജദേജ ബി രാംപോള്‍ 10,ആര്‍.അശ്വിന്‍ സി ചാള്‍സ് ബി ഹോള്‍ഡര്‍ 19,ഭുവനേശ്വര്‍കുമാര്‍ നോട്ടൗട്ട് 1. എക്സ്ട്രാസ് 10.ആകെ ഏഴിന് 288. വിക്കറ്റ് വീഴ്ച: 1-21,2 -69,3-138,4-203,5-209,6-240,7-287.
ബൗളിങ്:രാംപോള്‍ 10-0-60-4,ഹോള്‍ഡര്‍ 10-0-63-1,ഡ്വെിന്‍ ബ്രാവോ 8-0-54-0,പെരുമാള്‍ 10-0-55-1, സുനില്‍ നരേന്‍ 10–2-39-0,സമ്മി 1-0-11-0,സിമ്മന്‍സ് 1-0-5-0.
വെസ്റ്റിന്‍ഡീസ്:ജോണ്‍സന്‍ ചാള്‍സ് സി ആന്‍ഡ് ബി ഭുവനേശ്വര്‍കുമാര്‍ 12,പവല്‍ സ്റ്റംമ്പ്ഡ് ധോണി ബി അശ്വിന്‍ 59, സാമുവല്‍സ് 8,ഡാരന്‍ ബ്രാവോ സി ധോണി ബി അശ്വിന്‍ 50,സിമ്മന്‍സ് എല്‍. ബി ഡബ്ള്യൂ ബി ജദേജ 62.ഡ്വെിന്‍ ബ്രാവോ സി ധവാന്‍ ബി ഭുവനേശ്വര്‍കുമാര്‍ 18,സമ്മി നോട്ടൗട്ട് 63,ഹോള്‍ഡര്‍ സി ധോണി ബി ഷമി 7,നരേന്‍ സി റയിഡു ബി ഷമി 0, പെരുമാള്‍ നോട്ടൗട്ട് 10. എക്സ്ട്രാസ് 10. ആകെ 49.3 ഓവറില്‍ 289.വിക്കറ്റു വീഴ്ച 1-14, 2-23,3-123,4-147, 5-185,6-267,7-285,8-285.ബൗളിങ്:ഭുവനേശ്വര്‍ കുമാര്‍ 9-1-56-2,മോഹിത് ശര്‍മ 6.3 0-48-1,ഷമി 7-0-55-2,അശ്വിന്‍ 10-137-2,റെയ്ന 7-0-42-0,ജദേജ 10-1-44-1

Loading...

Leave a Reply

Your email address will not be published.

More News