Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:10 am

Menu

Published on November 2, 2017 at 3:26 pm

നിങ്ങളുടെ വെള്ളക്കുപ്പിയുടെ അടിഭാഗത്തുള്ള നമ്പറിന് പിന്നിലെ രഹസ്യം അറിയുമോ….?

what-do-those-numbers-on-the-bottom-of-plastic-bottles-mean

ഓഫീസുകളിലും സ്കൂളുകളിലും പോകുമ്പോൾ പ്ലാസ്റ്റിക് ബോട്ടിലുകളിൽ വെള്ളം കൊണ്ടുപോകാത്തവർ വളരെ കുറവാണ്. മിക്ക ആളുകളും പ്ലാസ്റ്റിക് ബോട്ടിലുകളിലാണ് വെള്ളം കൊണ്ടുപോകാറുള്ളത്. എന്നാൽ ഈ കുപ്പികളുടെയെല്ലാം ഗുണമേന്മ അധികമാരും ശ്രദ്ധിക്കാറില്ല. ഓരോ വെള്ളക്കുപ്പിയും എത്രത്തോളം നല്ലതാണെന്ന് തിരിച്ചറിയാൻ ഒരു മാർഗ്ഗമുണ്ട്. നിങ്ങൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ ബോട്ടിലുകള്‍ തലകീഴായി പിടിച്ചു നോക്കിയാല്‍ ഇതിന്റെ അടിഭാഗത്തായി ഒരു നമ്പര്‍ എഴുതിയിരിയ്‌ക്കുന്നതായി കാണാം. ഒരു ചെറിയ ട്രയാംഗിള്‍ ഷേപ്പിനുള്ളിലായിട്ടായിരിക്കും ഈ നമ്പർ. ഇത് പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. യഥാർത്ഥത്തിൽ ആ ബോട്ടിലുണ്ടാക്കാന്‍ ഉപയോഗിച്ചിരിയ്‌ക്കുന്ന കെമിക്കലുകളുടെ അളവാണ്‌ ഈ നമ്പർ സൂചിപ്പിക്കുന്നത്. ഏതുതരം കെമിക്കല്‍ കൊണ്ടാണ്‌ ഇത്‌ നിര്‍മിച്ചിരിയ്‌ക്കുന്നതെന്നും ഈ കുപ്പി എത്ര തവണ ഉപയോഗിയ്‌ക്കാമെന്നുമെല്ലാം ഇത്‌ വെളിപ്പെടുത്തുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം….

നമ്പർ 1

ബോട്ടിലിനടിയിൽ നമ്പർ 1 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിനർത്ഥം ഇത്‌ സാധാരണ പ്ലാസ്റ്റിക്‌ കൊണ്ടുണ്ടാക്കുന്നതാണെന്നാണ്‌. അതായത് പോളിഎഥിലീന്‍ ടെറിഫാറ്റലേറ്റ്‌ എന്ന പ്ലാസ്റ്റിക്‌. മാർക്കറ്റിലുള്ള മിക്ക കുപ്പികളും ഇത്തരത്തിലുള്ളവയാണ്. ഇവ ഒരു തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.

നമ്പർ 2
നമ്പർ 2 എന്ന് അടയാളപ്പെടുത്തിയ കുപ്പികൾ ഹൈ ഡെന്‍സിറ്റി പോളിഎഥിലീന്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ്. ഇവ കൂടിയ ചൂടിലും കെമിക്കലുകള്‍ പുറത്തുവിടില്ല. പ്ലാസ്റ്റിക്‌ ബാഗ്‌, ഓയില്‍ ബോട്ടിലുകള്‍, ജ്യൂസ്‌ ബോട്ടിലുകള്‍ എന്നിവയെല്ലാം ഇതുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇത്തരം കുപ്പികൾ വീണ്ടും ഉപയോഗിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല.

നമ്പർ 3
നമ്പർ 3 എന്ന് രേഖപ്പെടുത്തിയ ബോട്ടിലുകൾ തെര്‍മോപ്ലാസ്റ്റിക്‌ പോളിമെർ കൊണ്ടുള്ളതാണ്. പിവിസി അല്ലെങ്കില്‍ 3വി എന്നെഴുതിയിരിയ്‌ക്കുന്ന ഇവ വീണ്ടും ഉപയോഗിയ്‌ക്കാന്‍ പാടുള്ളതല്ല.സാധാരണ ഇവ ഡിറ്റര്‍ജെന്റ്‌ ബോട്ടിലുകളാണ്‌.

നമ്പർ 4
ഡെന്‍സിറ്റി പോളിഎഥിലീനാണ്‌ നമ്പർ 4 എന്ന് രേഖപ്പെടുത്തിയിട്ടുള്ള ബോട്ടിലുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഷോപ്പിംഗ്‌ ബാഗ്‌, ഭക്ഷണങ്ങള്‍ പൊതിയുന്ന കവര്‍,ബ്രെഡ്‌ ബാഗ്‌ ഇവയെല്ലാം ഇത്തരത്തിലുള്ളതാണ്. ഇവ അത്ര വലിയ ദോഷകരങ്ങളല്ല.

നമ്പർ 5

നമ്പര്‍ 5 എന്ന് രേഖപ്പെടുത്തിയ ബോട്ടിലുകൾ ഉണ്ടാക്കാൻ പോളിപ്രൊപ്പലീന്‍ പ്ലാസ്റ്റിക്കാണ്‌ ഉപയോഗിച്ചിരിക്കുന്നത്. കെച്ചപ്പ്‌, മരുന്നുകുപ്പികള്‍ എന്നിവ ഇതുകൊണ്ടാണ് ഉണ്ടാക്കുന്നത്.

നമ്പർ 7
ഈ നമ്പറുള്ള ബോട്ടിലുകൾ ഉപയോഗിക്കുന്നത് ദോഷകരമാണ്. കാരണം ഇവ ബിപിഎ കെമിക്കലുകള്‍ പുറപ്പെടുവിയ്‌ക്കുന്നവയാണ്.

യഥാർത്ഥത്തിൽ 2,4, 5 നമ്പറുകളുള്ള പ്ലാസ്റ്റിക്കുകള്‍ മാത്രമാണ് സുരക്ഷിതം.ബാക്കിയുള്ളവ ഉപേക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

Loading...

Leave a Reply

Your email address will not be published.

More News