Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:51 pm

Menu

Published on June 27, 2017 at 5:19 pm

മഴക്കാലത്ത് ഷൂവിലെ ദുര്‍ഗന്ധം എങ്ങിനെ അകറ്റാം

what-to-do-about-stinky-shoes

മഴക്കാലത്ത് സോക്‌സും ഷൂവുമൊക്കെ നനഞ്ഞ് പുറത്തുവരുന്ന രൂക്ഷഗന്ധം ആത്മവിശ്വാസം നശിപ്പിക്കുന്ന ഒന്നാണ്. കൂടെ ഇരിക്കുന്ന പലര്‍ക്കും അരോചകമാകുന്നതാണ് ഈ ദുര്‍ഗന്ധം. ഈ രൂക്ഷഗന്ധം അകറ്റാന്‍ ചില മാര്‍ഗങ്ങളുണ്ട് അവ എന്തെല്ലാമെന്ന് നോക്കാം.

രാത്രി ഷൂവിന്റെ ഉള്ളില്‍ 3-4 ടീ സ്പൂണ്‍ ബേക്കിംഗ് സോഡ ഇട്ടുവെക്കാം രാവിലെ ആകുമ്പോഴേക്കും ദുര്‍ഗന്ധം അകന്നിരിക്കും.

ഷൂവില്‍ പെര്‍ഫ്യൂം ഉപയോഗിച്ചാല്‍ ദുര്‍ഗന്ധം അകറ്റാം. മികച്ച ഗുണം ലഭിക്കാന്‍ ഷൂവിന് വേണ്ടി ഉപയോഗിക്കുന്ന പെര്‍ഫ്യൂം വാങ്ങാം. ദുര്‍ഗന്ധം അകറ്റുന്ന വസ്തുക്കള്‍ ഷൂ വില്‍ക്കുന്ന കടയിലും മറ്റും ലഭിക്കും.

എട്ടു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു കപ്പ് വിനാഗിരി ലയിപ്പിക്കുക. ഇതിലേക്ക് ഷൂ ഇട്ട് ഒരു മണിക്കൂര്‍ കുതിര്‍ത്തുവെക്കുക. ഷൂ പൂര്‍ണമായി മുങ്ങി നില്‍ക്കാന്‍ ഭാരമുള്ള എന്തെങ്കിലും വസ്തുക്കള്‍ അതിനു മുകളില്‍ വെയ്ക്കാം. ശേഷം പേപ്പറോ ടവലോ ഉപയോഗിച്ച് നന്നായി തുടച്ചശേഷം ഉണങ്ങാന്‍ വെയ്ക്കണം.

ടീബാഗുകള്‍ ടാപ്പിനു കീഴില്‍വെച്ച് നന്നായി കഴുകിയശേഷം ഉണക്കുക. ഇത് ഷൂവിന്റെ കീഴ്ഭാഗത്തേക്ക് വയ്ക്കുക. രാത്രി മുഴുവന്‍ ഇത്തരത്തില്‍ വച്ചാല്‍ ദുര്‍ഗന്ധം അകറ്റാം.

കുറേയേറെ സമയം ഷൂ ഉപയോഗിക്കുന്നവരാണെങ്കില്‍ ഷൂവിന്റെ അടിയിലായി ഡ്രയര്‍ ഷീറ്റുകളോ ന്യൂസ് പേപ്പറുകളോ വയ്ക്കാം. ശേഷം ഷൂ ധരിക്കുക. ഉപയോഗിച്ചശേഷം ഈ ഷീറ്റുകള്‍ എടുത്തു കളയാം. പൊതുവെ ചെലവ് കുറഞ്ഞ ന്യൂസ് പേപ്പറുകള്‍ തന്നെ ഇതിന് ഉപയോഗിക്കാം.

Loading...

Leave a Reply

Your email address will not be published.

More News