Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:04 pm

Menu

Published on February 26, 2019 at 6:00 pm

വിരലിൽ മോതിരം ധരിക്കുമ്പോൾ സൂക്ഷിക്കുക ; ഓരോ വിരലിനും ഓരോ ഫലങ്ങൾ

which-finger-to-wear-ring-for-good-luck

മോതിരം ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. അത് സ്വർണമാവണമെന്നു നിർബന്ധമില്ലതാനും . പൊതുവെ എല്ലാവരും മോതിരവിരലിലാണ് മോതിരം ധരിക്കാറ് എങ്കിലും തള്ളവിരലിലും ചൂണ്ടു വിരലിലും നടുവിരലിലും ചെറുവിരലിലുമെല്ലാം മോതിരമിടുന്നവര്‍ കുറവല്ല. ഓരോ വിരലിലും മോതിരമിടുന്നതിന് ഓരോ ഫലങ്ങളാണ്.

തള്ളവിരൽ

ഫാഷന്റെ ഭാഗമായി തള്ളവിരലിൽ സ്റ്റീൽ വളയങ്ങൾ അണിയുന്നവരാണ് മിക്കവരും . വലതു തള്ളവിരലിൽ അണിഞ്ഞാൽ ആഗ്രഹസാഫല്യവും ഇടതു തള്ളവിരലിൽ അണിഞ്ഞാൽ മാനസികസമ്മർദവുമാണ് ഫലം.

ചൂണ്ടുവിരൽ

നേതൃത്വപാടവം വർധിപ്പിക്കാൻ ചൂണ്ടുവിരലിലെ മോതിരധാരണം സഹായിക്കും. കൂടാതെ എല്ലാകാര്യവും ആത്മവിശ്വാസത്തോടെ ചെയ്യാനുള്ള പ്രചോദനവും നൽകും . സ്ത്രീകൾ ഇടതു ചൂണ്ടുവിരലിലും പുരുഷന്മാർ വലതു ചൂണ്ടുവിരലിലും മോതിരമണിയുന്നതാണ് നന്ന്.

നടുവിരൽ

നടുവിരലിൽ മോതിരമണിയുന്നതിലൂടെ ആത്മാർഥത , ചുമതലാബോധം എന്നിവ വർധിക്കും. കൂടാതെ സൗന്ദര്യത്തെ സൂചിപ്പിക്കുന്നതുമാണ്.

മോതിരവിരൽ

പ്രണയത്തെയും സ്നേഹത്തെയും സൂചിപ്പിക്കുന്ന വിരലാണിത്. ഈ വിരലിൽ മോതിരം ധരിക്കുന്നതിലൂടെ പങ്കാളികൾ തമ്മിലുള്ള സ്നേഹത്തിന്റെ ഊഷ്മളത വർധിക്കും . അതിനാലാണ് പണ്ടുമുതൽക്കേ വിവാഹമോതിരം മോതിരവിരലിൽ അണിയിക്കുന്നത്.

ചെറുവിരൽ

ചിന്താശേഷിയെയും ബുദ്ധിശക്തിയെയും ഉത്തേജിപ്പിക്കാൻ ചെറുവിരലിൽ മോതിരം ധരിക്കുന്നത് ഉത്തമമാണ്. അത് സ്വർണമോതിരമെങ്കിൽ അത്യുത്തമം.

Loading...

Leave a Reply

Your email address will not be published.

More News