Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 1:24 pm

Menu

Published on January 11, 2014 at 1:37 pm

ദിലീപിനെ റെയ്ഡില്‍ കുടുക്കിയത് മഞ്ജുവോ?

who-trapped-dileep-in-income-tax-raid

കൈനിറയെ ചിത്രങ്ങളുമായി വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കവെ ഒരു അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ദിലീപിന് ഇന്‍കം ടാക്‌സ് റെയ്ഡ്.തന്നെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമായിരുന്നു റെയ്‌ഡെന്ന് ദിലീപ് ആദ്യമെ പ്രതികരിച്ചു.ആരായിരുന്നു ദിലീപിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ആ ആള്?കോടികള്‍ വരുമാനമുള്ള ദിലീപിന് ടാക്‌സ് അടയ്ക്കുന്ന കാര്യം അത്ര വലുതൊന്നുമല്ല. എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും അറിയണമെന്നില്ലല്ലോ.അക്കൂട്ടത്തിലാണ് സേവനനികുതിയെക്കുറിച്ച് മനസിലാക്കാതിരുന്നത്. അതു മനസിലാക്കിയ ‘വേണ്ടപ്പെട്ടവര്‍’ തന്നെയാണ് ഒറ്റുകൊടുത്തതെന്നാണ് ആദ്യനിഗമനം. ഈ വേണ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ മഞ്ജുവാര്യരുടെ പേരും പറഞ്ഞുകേള്‍ക്കുന്നു. അതിനു പ്രധാന കാരണം ദിലീപ് മഞ്ജുവിനിട്ടും പണികൊടുത്തെന്ന സംശയമാണ്.ഇരുവരുടെയും വിവാഹമോചന കേസ് തൃശൂര്‍ കോടതിയില്‍ നില്‍ക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്.ദിലീപും മഞ്ജു വാര്യരും വിവാഹമോചനത്തിനൊരുങ്ങുന്നെന്ന വാര്‍ത്തകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും മഞ്ജുവിൻറെ തിരിച്ചുവരവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമായതിന് പിന്നാലെ വിവാഹ മോചന വാര്‍ത്തയും ശക്തികൂട്ടിയിരുന്നു. വാര്‍ത്തകള്‍ ഇരുവരും നിഷേധിക്കാത്തതും ഇതിന് ഹേതുവായി.എന്തായാലും ഇതുസംബന്ധമായ സത്യാവസ്ഥ പുറത്തുവരുംവരേക്കും മഞ്ജുവും ദിലീപിൻറെ ശത്രുക്കളുമൊക്കെ സംശയത്തിൻറെ നിഴലിലായിരിക്കുമെന്ന് തീര്‍ച്ച.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News