Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:34 pm

Menu

Published on May 15, 2019 at 5:54 pm

ഹനൂമാൻ സ്വാമിക്ക് വെറ്റിലമാല സമർപ്പിക്കുന്നതിന് പിന്നിൽ

why-betel-leaf-offered-to-lord-hanuman

മഹത്വമുള്ളതും മംഗളകരവുമായ വെറ്റിലയെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കണ്ടുവരുന്നത്. വെറ്റിലയുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും മദ്ധ്യഭാഗത്ത് സരസ്വതിയും ഉള്ളില്‍ വിഷ്ണുവും പുറത്ത് ചന്ദ്രനും കോണുകളില്‍ ശിവനും ബ്രഹ്മാവും വസിക്കുന്നു എന്ന് പറയപ്പെടുന്നു. വെറ്റിലയുടെ ഞരമ്പുകളെല്ലാം വന്നു സംഗമിക്കുന്ന വാലറ്റത്ത് ജ്യേഷ്ഠാഭഗവതിയും വലതുഭാഗത്ത് പാർവതീദേവിയും ഇടതു ഭാഗത്ത് ഭൂമീദേവിയും ഉപരിഭാഗത്ത് ഇന്ദ്രനും ആദിത്യനും എല്ലാ ഭാഗങ്ങളിലും കാമ ദേവനും സ്ഥിതി ചെയ്യുന്നു. ചുരുക്കത്തിൽ ത്രിമൂര്‍ത്തീസ്വരൂപവും ലക്ഷ്‌മീ പ്രതീകവുമാണ്‌ വെറ്റില.

ഹനൂമാൻസ്വാമിക്ക് ഏറെ പ്രിയങ്കരമായ ഒന്നാണ് വെറ്റിലമാലകൾ. കാരണം ശ്രീരാമന്റെ വിജയം ആദ്യം സീതാദേവിയെ അറിയിച്ചത് ഹനൂമാനാണ്. ആ വാർത്ത കേട്ട് സന്തോഷത്തോടെ സീത അടുത്തുണ്ടായിരുന്ന വെറ്റിലകൾ പറിച്ച് ഹാരമാക്കി ഹനുമാനെ അണിയിച്ചു. ഹനൂമാന് വെറ്റിലമാല സമർപ്പിച്ച് പ്രാർഥിക്കുന്നത് ശനിദോഷശാന്തിക്കും ആഗ്രഹസാഫല്യത്തിനും തൊഴില്‍ക്ലേശപരിഹാരത്തിനും ഉത്തമമാണ്.

Loading...

Leave a Reply

Your email address will not be published.

More News