Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:00 pm

Menu

Published on October 31, 2017 at 4:14 pm

വിവാഹത്തിന് അരിയും പൂവും എറിയുന്നതിന് പിന്നിലെ രഹസ്യം നിങ്ങൾക്കറിയുമോ…?

why-do-people-throw-rice-at-weddings

വിവാഹം എന്നാൽ രണ്ടുപേരുടെ ജീവിതത്തിൻറെ പുതിയ തുടക്കം മാത്രമല്ല. എത്രയോ തലമുറകളുടെ സൃഷ്ടിയും രണ്ടു കുടുംബങ്ങളുടെ ഒത്തൊരുമയുമാണ്. ഓരോ നാട്ടിലും ഓരോ സംസ്കാരമാണുള്ളത്. പ്രത്യേകിച്ച് വിവാഹകാര്യങ്ങളിൽ . വിവാഹത്തിന് ഓരോ നാട്ടിലും പല വ്യത്യസ്തമായ ചടങ്ങുകളാണ് ഉണ്ടാകാറുള്ളത്. മിക്ക വിവാഹങ്ങളിലും കണ്ടുവരുന്ന ഒരു ചടങ്ങാണ് വധൂവരന്‍മാരുടെ ദേഹത്തേക്ക് അരിയും പൂവും എറിയുന്നത്. പണ്ടുകാലം മുതൽക്കേ പ്രത്യേകിച്ച് മലയാളികളിൽ ഈ ചടങ്ങ് ഉണ്ടാകാറുണ്ട്. എന്നാൽ ഇതിനു പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് പലർക്കും അറിയില്ല.



നവവധൂവരന്മാർക്ക് സമ്പല്‍ സമൃദ്ധിയും അഭിവൃദ്ധിയും ഉണ്ടാവാൻ എല്ലാവിധ അനുഗ്രഹാശിസ്സുകളും നല്‍കുകയാണ് ഇതിനുപിന്നിലുള്ള ലക്ഷ്യം. ഇത്തരത്തിലൊരു ചടങ്ങിൻറെ ആരംഭം റോമിലാണെന്നാണ് പറയപ്പെടുന്നത്. വധൂവരന്മാരുടെ ദേഹത്ത് വരൻറെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും ചേര്‍ന്ന്
അരിയും പൂവും എറിയുന്നത് അവർക്ക് ഭാഗ്യം കൊണ്ടുവരാൻ സഹായിക്കും എന്നാണ് വിശ്വാസം. ചില വിവാഹച്ചടങ്ങുകളിൽ വരൻറെയും വധുവിൻറെയും ദേഹത്ത് ബന്ധുക്കളാണ് അരിയും പൂവും എറിയുന്നത്. എന്നാൽ മൊറോക്കയിലും മറ്റും വിവാഹനാളില്‍ ബന്ധുക്കളൊഴികെ വിവാഹത്തില്‍ പങ്കെടുക്കുന്നവരെല്ലാം ഇത്തരത്തില്‍ അരിയും പൂവും എറിയും.

അരിയും പൂവിനും പകരം ചില രാജ്യങ്ങളിൽ അരിയും മഞ്ഞളുമാണ് ഉപയോഗിച്ച് വരുന്നത്. മറ്റു ചില സ്ഥലങ്ങളിൽ ഇവയ്ക്ക് പകരം സൂര്യകാന്തിപ്പൂക്കളും പക്ഷിത്തൂവലുമെല്ലാം ഉപയോഗിക്കാറുണ്ട്. സംസ്കാരത്തിൻറെ ഭാഗമായാണ് ഇത്തരത്തിലൊരു ആചാരം നിലനിൽക്കുന്നത്. വധൂവരന്മാരെ അനുഗ്രഹിക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഈ ചടങ്ങുകൊണ്ടുദ്ദേശിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News