Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:58 am

Menu

Published on January 26, 2019 at 10:30 am

ഹനുമാനെ പ്രീതിപ്പെടുത്താൻ വടമാല എന്തിന്??

why-vadamala-offering-to-lord-hanuman

ദേവീ ദേവൻമാർക്ക് സാധാരണ പായസമാണ് നേദിക്കുക പതിവ്. വെള്ളച്ചോറും ഉണ്ടാകും. ഗണപതിക്ക് പ്രിയം മോദകമാണ്. ഉണ്ണിക്കണ്ണന് വെണ്ണനിവേദ്യം വിശേഷമാണ്. മഹാവിഷ്ണുവിന് തൃക്കൈ വെണ്ണയും നൽകുന്നു. എന്നാൽ ഹനൂമാന് മാത്രം എന്തുകൊണ്ട് വടമാല ചാർത്തുന്നു എന്ന് പലർക്കും സംശയം ഉണ്ടാകാം. വെറ്റില ചാർത്തുന്നത് പോലെ വടവൃക്ഷത്തിന്റെ കൂമ്പ് (മൊട്ട്) ആണ് ചാർത്തേണ്ടത് എന്ന വാദവും ചിലർ ഉന്നയിക്കുന്നു.

ഹനൂമാൻ കുട്ടിയായിരുന്ന കാലത്ത് ആകാശത്ത് സൂര്യനെ കണ്ട് അത് ഒരു പഴമാണ് എന്നു കരുതി അതിനെ പിടിച്ചു തിന്നാനായി ആകാശത്തേക്കു ചാടിയ കഥ എല്ലാവരും കേട്ടിട്ടുണ്ടാകും. ആ സമയത്ത് ഗ്രഹണമായതിനാൽ രാഹുവും സൂര്യനെ വിഴുങ്ങാൻ സമീപിക്കുന്നുണ്ടായിരുന്നു. വായു പുത്രൻ വേഗത്തിൽ എത്തിയതിനാൽ സൂര്യനെ പിടിക്കാൻ കഴിഞ്ഞു. പുറകേ എത്തിയ രാഹു, ഇനി മുതൽ ഹനൂമാനെ പ്രാർഥിക്കുന്നവരെ രാഹു ഉപദ്രവിക്കില്ല എന്ന് അനുഗ്രഹിച്ചു എന്നാണ് കഥ.

രാഹുവിന് പ്രിയമുള്ള ഉഴുന്നുകൊണ്ട് വടക്കേ ഇന്ത്യക്കാർ ഹനൂമാന് ജിലേബി സമർപ്പിക്കുന്നു. വടക്കേ ഇന്ത്യയിൽ പഞ്ചസാര സുലഭമായതിനാലും അവർ മധുരപ്രിയരായതിനാലും ആണ് അങ്ങനെ ചെയ്യുന്നത്. തെക്കേ ഇന്ത്യയിൽ ഉപ്പ് ഉൽപാദിപ്പിക്കുന്നതിനാൽ അതേ ഉഴുന്നുകൊണ്ട് നമ്മൾ വടയുണ്ടാക്കി മാലയിടുന്നു. കുരുമുളക് രുചിക്കായി ചേർക്കുന്നു. രാഹു ദോഷമുള്ളവർ ഹനൂമാന് വടമാല ചാർത്തുന്നത് ദോഷപരിഹാരമാണ്.

Loading...

Leave a Reply

Your email address will not be published.

More News