Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:01 am

Menu

Published on November 13, 2015 at 5:38 pm

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പണമില്ല; കാമുകിക്കൊപ്പം കറങ്ങി നടന്ന ഭര്‍ത്താവിന് ഭാര്യയുടെ ചാട്ടയടി

wife-punishment-to-husband

ലിമ: പണമില്ലാത്തതിനാല്‍ കുഞ്ഞുങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ കാമുകിയുമായി ഹോട്ടല്‍ മുറിയില്‍ കറങ്ങി നടന്ന ഭര്‍ത്താവിന് ഭാര്യയുടെ വക ചാട്ടയടി. സൂസന്ന വാസ്‌ക്വസ് എന്ന യുവതിയാണ് പരസ്യമായി ഭര്‍ത്താവിനെ ചാട്ടയടിച്ചത്. പെറുവിലെ ഒരു കോഫി ഷോപ്പില്‍ വെച്ചായിരുന്നു സംഭവം.
മര്‍ദ്ദനത്തിന്റെ വീഡിയോ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് ഏറെ നാളായി സൂസന്നക്ക് സംശയമുണ്ടായിരുന്നു. കുഞ്ഞുങ്ങള്‍ പട്ടിണികിടന്നാലും ഭര്‍ത്താവ് ചെലവിന് പണം നല്‍കിയിരുന്നില്ല. ഇതോടെ പണം മറ്റാര്‍ക്കൊ വേണ്ടി ചെലവാക്കുന്നുവെന്ന സംശയം സൂസന് ബലപ്പെട്ടിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോകുകയാണെന്ന് പറഞ്ഞ് ഭര്‍ത്താവ് വീട്ടില്‍ നിന്നിങ്ങിയതോടെ സൂസനും ഒപ്പം കൂടുകയായിരുന്നു. ഹോട്ടല്‍ മുറിയിലേക്ക് കാമുകിയുമായി പോകുന്ന ഭര്‍ത്താവിനെ കണ്ട സൂസന്ന ഹോട്ടലിലെ സെക്യൂരിറ്റി മാരോട് ഭര്‍ത്താവിന്റെ ചതിയെപ്പറ്റി പറയുകയും അവര്‍ കുടുക്കാന്‍ സഹായിക്കുകയുമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News