Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തന്‍റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജചിത്രങ്ങൾക്കെതിരെ നടി അനുപമ പരമേശ്വരൻ രംഗത്ത്.ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്ന് താരം പറഞ്ഞു.ഒരു ഹൗസ് ബോട്ടില്‍ നില്‍ക്കുന്ന തരത്തിലുള്ള അനുപമയുടെ ചിത്രങ്ങളാണ് വാട്ട്‌സ് ആപ്പിലും മറ്റും ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.അനുപമയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രത്തിലെ സ്‌ത്രീയുടെ വസ്‌ത്രധാരണം തന്നെയാണ് പവരുടേയും നെറ്റി ചുളിയ്‌ക്കുന്നത്. അനുപമ തന്നെയാണോ എന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന വിധത്തിലാണ് ചിത്രം മോര്‍ഫ് ചെയ്‌തിരിക്കുന്നത്.മറ്റൊരു സ്‌ത്രീയുടെ മുഖത്തിന്റെ സ്‌ഥാനത്ത് അനുപമയുടെ മുഖം മോര്‍ഫ് ചെയ്‌താണ് ചിത്രം പ്രചരിപ്പിയ്‌ക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിയ്‌ക്കരുതെന്നും കുറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കണമെന്നും അനുപമ ആരാധകരോട് അഭ്യര്‍ത്ഥിച്ചു. മുന്‍പും സോഷ്യല്‍ മീഡിയയില്‍ അനുപമയുടെ വ്യാജ ചിത്രം പ്രചരിച്ചിരുന്നു.
Leave a Reply