Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:19 am

Menu

Published on March 17, 2014 at 3:37 pm

പറ്റിയ പെണ്ണിനെ കണ്ടെത്തിയാല്‍ വിവാഹമെന്ന് രാഹുല്‍ ഗാന്ധി

will-marry-when-i-find-the-right-girl-says-rahul

ന്യൂഡല്‍ഹി: തനിക്ക് പറ്റിയ പെണ്ണിനെ കിട്ടാത്തതുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തനിക്ക് പറ്റിയ ഒരാളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കുമെന്നും രാഹുല്‍ പറഞ്ഞു.വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.കുറെ കാലമായി തന്റെ വിവാഹത്തെ കുറിച്ച് ആളുകള്‍ ചോദിക്കുന്നതെന്നും താനിപ്പോള്‍ തെരഞ്ഞെടുപ്പുമായി മല്ലിടുന്നത് കൊണ്ടാണ് അത് വൈകുന്നതെന്നുമെന്ന് രാഹുല്‍ വെളിപ്പെടുത്തി. ഇപ്പോള്‍ 43 വയസ്സുള്ള രാഹുലിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പലപ്പോഴും വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.പുസ്തകം വായിച്ചിരിക്കുന്നതിലാണ് രാഹുലിന് താല്പര്യം. എന്നാല്‍ കഥകളോ നോവലുകളോ വായിക്കുന്നതില്‍ താല്പര്യമില്ല. ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ ഇറങ്ങുന്ന ഗ്രന്ഥങ്ങള്‍ ആണത്രേ താല്പര്യം. കൂടാതെ മധ്യേഷ്യ, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ചൈന… ഈ സ്ഥലങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും വാര്‍ത്തകളും കൃത്യമായി പിന്തുടരുമെന്നും രാഹുല്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നു.സിനിമ കാണുന്നതില്‍ രാഹുലും സഹോദരിയും വ്യത്യസ്ത ധ്രുവങ്ങളില്‍ ആണ്. സിനിമ കാണാറെ ഇല്ലെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍ പ്രിയങ്ക ബോളിവുഡ് സിനിമകളില്‍ അതീവ തല്പരയാണ്. ഇഷ്ടപ്പെട്ട നടന്‍, നടി ആരെന്നു ചോദിച്ചപ്പോഴും രാഹുലിന് മറുപടി ഉണ്ടായിരുന്നില്ല. നല്ല പ്രകടനത്തെ എപ്പോഴും അംഗീകരിക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്.

Loading...

Leave a Reply

Your email address will not be published.

More News