Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:19 pm

Menu

Published on January 15, 2014 at 1:30 pm

വിന്‍ഡോസ് 9 വരുന്നു…

windows-9-is-coming

അടുത്തവര്‍ഷം ഏപ്രിലില്‍ വിന്‍ഡോസ് 9 പുറത്തിറങ്ങുമെന്ന് അഭ്യൂഹങ്ങള്‍.ഈ വര്‍ഷം ഏപ്രിലില്‍ നടക്കുന്ന മൈക്രോസോഫ്റ്റിന്റെ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻറെ നിലവിലെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 8ല്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടക്കുന്നുണ്ട്.ത്രഷോള്‍ഡ് എന്ന പേരിലായിരിക്കും വിന്‍ഡോസ് 9 പുറത്തിറങ്ങുക.ടെക്‌നോളജി ബ്ലോഗറായ പോള്‍ ത്രോട്ടാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.2012ലാണ് വിന്‍ഡോസിന്റെ ആദ്യ ടെച്ച് സ്‌ക്രീന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന പ്രത്യേകതയുമായി വിന്‍ഡോസ് 8 രംഗത്ത് എത്തിയത്.അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് വിന്‍ഡോസ് 8.1 മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരുന്നു.വിന്‍ഡോസ് 8 ഉപഭോക്താക്കളില്‍ വലിയ സ്വീകാര്യത നേടിയിരുന്നില്ല. അതുകൊണ്ട് വിന്‍ഡോസ് 8ന്റെ കുറവുകള്‍ പരിഹരിച്ചായിരിക്കും പുതിയ പതിപ്പിറങ്ങുകയെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published.

More News