Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 10:21 am

Menu

Published on July 28, 2014 at 12:37 am

ട്രെയിനില്‍ 65 വയസുകാരിയെ നഗ്നയാക്കി പരിശോധിച്ചു

woman-65-strip-searched-for-travelling-first-class

ട്രെയിനില്‍ വെച്ച് 65 വയസുകാരിയെ വനിതാ ടിടിഇമാര്‍ പൂര്‍ണ നഗ്നയാക്കി പരിശോധിച്ചു. സെക്കന്‍ഡ് ക്ലാസ് ടിക്കറ്റെടുത്ത സത്യഭാമ കൃഷണ മാലിക് എന്ന 65 കാരി ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്തതിനാലാണ് ടി.ടി.ഇമാരെ പ്രകോപിതരാക്കിയത്. മുംബൈയിലെ അന്ധേരിയില്‍ നിന്ന് ട്രെയിനില്‍ കയറിയ സ്ത്രീ അബദ്ധത്തിലാണ് സെക്കന്‍ഡ് ക്ലാസില്‍ കയറിയത്. ടി.ടി.ഇ വൃദ്ധയോട് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നീട് ടി.ടി.ഇമാർ അവരുടെ വിശ്രമമുറിയില്‍ വന്ന് പിഴയടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ കൈയില്‍ 25 രൂപയില്‍ അധികം ഇല്ലെന്ന് പറഞ്ഞ 65 കാരി നുണ പറയുകയാണോ എന്ന് ഉറപ്പാക്കാൻ വേണ്ടി അവരെ പൂർണ്ണ നഗ്നയാക്കി പരിശോധിക്കുകയായിരുന്നു
സംഭവത്തെ തുടര്‍ന്ന് രണ്ട് ടി.ടി.ഇമാരെയും റെയില്‍വേ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


Credit: TimesOfIndia

Loading...

Leave a Reply

Your email address will not be published.

More News