Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മംഗലാപുരം: നാലുവര്‍ഷമായി ഒരു സ്ത്രീയെ അലട്ടിയ പനിയുടെയും നീര്‍ക്കെട്ടിന്റെയും കാരണം കണ്ടെത്തി. ഉള്ളിൽ അകപ്പെട്ട ഒരു കത്രികയായിരുന്നു കാരണം. ഉള്ളാള്‍ കൊടേക്കാര്‍ ബീരിക്കടുത്ത മദൂര്‍ സ്വദേശിനി ഹഫ്സയാണ് നാല് വർഷമായി വേദന തിന്നു ജീവിച്ചത്.
–
2010 ഫിബ്രവരി 22-ന് മംഗലാപുരത്തെ ഒരു നഴ്‌സിങ് ഹോമിൽ വെച്ച് ഗര്‍ഭപാത്രം നീക്കാനായി ശസ്ത്രക്രിയ നടത്തിയ ശേഷമാണ് ഇവർക്ക് തുടരെ തുടരെ പനി, നീര്‍ക്കെട്ട്, വേദന തുടങ്ങിയ പ്രശ്‌നങ്ങൾ കണ്ടു തുടങ്ങിയത്. ഇതേ കുറിച്ച് അറിയിച്ചപ്പോൾ ഗര്‍ഭപാത്രം നീക്കിയാലുണ്ടാകുന്ന പ്രശ്‌നങ്ങളാണിവയെന്നാണ് ഹോസ്പിറ്റൽ അതികൃതർ അറിയിച്ചത്. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് നാളുകൾ പലത് കഴിഞ്ഞിട്ടും അസ്വസ്ഥതകള്‍ ഒട്ടും കുറയാതായപ്പോളാണ് മറ്റൊരു ഡോക്ടറെ കാണിച്ചത്. അദ്ദേഹം അരക്കെട്ടിന്റെ എക്‌സ്‌റേയെടുക്കാന്‍ നിര്‍ദേശിച്ചു. അതിലാണ് ശരീരത്തിനുള്ളിലായി കത്രിക കണ്ടെത്തിയത്. ഇതു കണ്ട ഹഫ്സയുടെ വീട്ടുകാർ ശസ്ത്രക്രിയ നടത്തിയ ആസ്പത്രിയെ തന്നെ സമീപിച്ചപ്പോൾ അവർ ‘ശസ്ത്രക്രിയ ചെയ്ത് കത്രിക നീക്കിത്തരാമെന്നും അതിനുള്ള ചിലവൊന്നും വഹിക്കെണ്ടതില്ലെന്നും സംഭവം പുറത്തുപറയാതിരുന്നാൽ മാത്രം മതി’ എന്നും ആയിരുന്നു പറഞ്ഞത്. എന്നാല്‍, വീട്ടുകാര്‍ വിവരം മാധ്യമപ്രവര്‍ത്തകരെയും പോലീസിനേയും ആരോഗ്യവകുപ്പ് ഉദ്ധ്യോഗസ്ഥരെ അറിയിക്കുകയുമാണ് ചെയ്തത്.
പ്രശ്നം പുറത്തായതോടെ ശസ്ത്രക്രിയ നടത്തിയത് ഗര്‍ഭപാത്രം സ്ഥിതിചെയ്യുന്ന ഇടുപ്പിന്റെ മധ്യഭാഗത്താണെന്നും എക്‌സ്‌റേയില്‍ കത്രിക കണ്ടെത്തിയത് ഒരു വശത്തായാണെന്നുമാണ് ശസ്ത്രക്രിയചെയ്ത ഡോക്ടറുടെ വാദം. മാത്രമല്ല വീണ്ടും ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ സംഭവിച്ചതെന്താണെന്ന് അറിയാൻ കഴിയു എന്നും ഡോക്ടർ പറഞ്ഞു.
–
Credit : The Mangalore Times
Leave a Reply