Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാജസ്ഥാൻ: ഹോസ്പിറ്റലിൽ അടയ്ക്കാൻ കയ്യിൽ പണമില്ലതത്തിന്റെ പേരിൽ യുവതിക്ക് നിന്നു കൊണ്ട് പ്രസവിക്കേണ്ടി വന്നു, തറയിൽ തലയടിച്ചു വീണ കുട്ടി മരിച്ചു. രാജസ്ഥാനിലെ ഭാരത്പുരിൽ ആണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. പ്രസവ വേദനയെത്തിയെ യുവതിയെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഹോസ്പിറ്റൽ അതികൃതർ 500 രൂപ കെട്ടിയാൽ മാത്രമേ കിടക്ക നൽകുകയുള്ളൂ എന്ന് അറിയിച്ചു. പക്ഷെ കയ്യിൽ പണമില്ലെന്ന് അറിയിച്ചപ്പോൾ കിടക്ക തരാൻ തരമില്ലെന്നും നിന്നുകൊണ്ട് പ്രസവിച്ചാൽ മതിയെന്നും ആയിരുന്നു ഹോസ്പിറ്റൽ അധികൃതരുടെ നിർദേശം. എന്നാൽ പ്രസവസമയം തറയിൽ തലയടിച്ചു വീണ കുഞ്ഞ് ഉടനടി മരിക്കുകയായിരുന്നു. ഹോസ്പിറ്റൽ അധികൃതർ പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിച്ചുവെങ്കിലും മൃതദേഹം കൈപ്പറ്റാൻ യുവതിയും വീട്ടുകാരും വിസ്സമ്മതിച്ചു. കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളും കുടുംബക്കാരും പ്രദേശവാസികളും ഹോസ്പിറ്റലിനു മുൻപിൽ പ്രതിഷേധ സമരത്തിലേർപ്പെട്ടതോടെ പ്രശ്നം ഗുരുതരമായിരിക്കുകയാണ്.
–
കടപ്പാട്: Daily Baskar
Leave a Reply