Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹം കഴിഞ്ഞ് 15 വർഷമായിട്ടും കുട്ടികളുണ്ടാവാതിരുന്ന യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞ് രണ്ടര മണിക്കൂര്‍ തികയുന്നതിന് മുമ്പു തന്നെ യുവതി അമ്മയായി.സിഡ്നിയെ ഫെയര്‍ഫീല്‍ഡ് ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. 38 കാരിയായ കിംവാല്‍ഷിനെന്ന യുവതിക്കാണ് ഇത്തരത്തിലൊരു ഭാഗ്യം കൈവന്നത്. ഒരു ദിവസം കഠിനമായ വേദനയുണ്ടായതിനെ തുടർന്ന് യുവതി ഭർത്താവുമൊത്ത് ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനെത്തിപരിശോധന കഴിഞ്ഞപ്പോൾ ഡോക്ടർ അവളെ ആ സന്തോഷ വാർത്ത അറിയിച്ചു.കിം ഗര്‍ഭിണിയാണെന്നും ഉടനെ ലേബര്‍റൂമില്‍ കയറണമെന്നും ഡോക്ടർ പറഞ്ഞു.പിന്നീട് ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമിലേക്ക് കയറിപ്പോയ ഭാര്യ ചിരിച്ചുകൊണ്ട് ഇറങ്ങി വന്ന് ‘നിങ്ങള്‍ അച്ഛനാകാന്‍ പോകുന്നുവെന്നും അതും ഇന്നു തന്നെയെന്ന് ഭർത്താവിനെ അറിയിച്ചു. രണ്ടര മണിക്കൂര്‍ തികയുന്നതിന് മുമ്പു തന്നെ കിം അമ്മയായി.പ്രസവ സമയം ഗർഭ പാത്രത്തിനകത്ത് വെച്ച് കുഞ്ഞിൻറെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിപ്പോയതിനാൽ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ കുറച്ചു ബുദ്ധിമുട്ടി.സ്ത്രീകളില്‍ കണ്ടുവരുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന അസുഖത്തിന് ചികിത്സയിലായിരുന്നു കിം.ഈ അസുഖം മൂലമുള്ള അമിത തടിയും കൃത്യതയില്ലാത്ത മാസമുറകളും അവളെ അലട്ടിയിരുന്നു. അതിനാൽ താന്‍ ഗര്‍ഭിണിയാണെന്ന കാര്യം കിം അറിഞ്ഞിരുന്നില്ല. ഷെൽബിയെന്ന് പേരിട്ട ആ കുഞ്ഞിന് ഇപ്പോൾ 2 മാസം പ്രായമായി. ഷെല്‍ബിയെ നഷ്ടപ്പെടുത്താതെ തനിക്ക് സമ്മാനിച്ച ആശുപത്രിയോടും അവിടുത്തെ ഡോക്ടര്‍മാരോടും ജീവനക്കാരോടുമുള്ള നന്ദി അറിയിക്കാൻ കിം വീണ്ടും ആശുപത്രിയിലെത്തിയപ്പോഴാണ് മാധ്യമങ്ങൾ സംഭവമറിഞ്ഞത്.
Leave a Reply