Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:48 am

Menu

Published on July 20, 2015 at 4:40 pm

ഒാടുന്ന കാറിൽ പ്രസവം

woman-gives-birth-to-10lb-baby-in-car

അമേരിക്കയിലെ ടെക്സാസിൽ ഒാടുന്ന കാറിൽ യുവതിക്ക് സുഖപ്രസവം.കാറോടിച്ച ഭർത്താവ് ഭാര്യയുടെ പ്രസവം ക്യാമറയിലുമാക്കി.

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പൂർണഗർഭിണിയായ യുവതിക്ക് പ്രസവവേദനയുണ്ടാകുന്നത്. കുട്ടി പിറക്കുമെന്ന ഘട്ടമെത്തിയപ്പോൾ അദ്ദേഹം ഭാര്യയുടെ സീറ്റ്ബെൽറ്റും ലെഗ്ഗിങ്സും ഉൗരി, ഭർത്താവ് പ്രസവത്തിനുള്ള സൗകര്യം ഒരുക്കി കെടുത്തു. ഇതേ സമയം ഗോ പ്രോ ക്യാമറ ഉപയോഗിച്ച് അദ്ദേഹം ഇതെല്ലാം ഷൂട്ട് ചെയ്യുന്നുമുണ്ടായിരുന്നു.

ഭർത്താവ് തുടർച്ചയായി ഭാര്യയ്ക്ക് നിർദേശങ്ങൾ കൊടുക്കുന്നതും അവരെ ധൈര്യപ്പെടുത്തുന്നതും വിഡിയോയിൽ കേൾക്കാം.കുഞ്ഞ് പുറത്തു വന്ന ഉടനെ മറിച്ചു കിടത്തി പുറത്തു തട്ടാനും മറ്റും അദ്ദേഹം ഭാര്യയയോട് പറയുന്നുണ്ട്.ഒടുവിൽ കുഞ്ഞ് കരയുന്നതോടെ കാറിലെ സാഹസിക സുഖ പ്രസവത്തിന് അവസാനം.

https://youtu.be/WXEZ6g2WLoM

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News