Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:57 pm

Menu

Published on June 6, 2013 at 9:51 am

മക്കളെ മുക്കിക്കൊന്ന് യുവതി തൂങ്ങി മരിച്ചു.

woman-hangs-herself-after-drowning-both-her-children-in-delhi

ആറു വയസ്സുള്ള മകളെ വാഷിംഗ് മെഷീനിലും പതിനൊന്നു മാസം മാത്രം പ്രായമുള്ള മകനെ ബക്കറ്റ് വെള്ളത്തിലുമിട്ട് മുക്കിക്കൊന്ന ശേഷം മാതാവ് തൂങ്ങിമരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡാവാലിയിലാണ് മക്കളെ മുക്കിക്കൊന്ന ശേഷം മുപ്പതുകാരിയായ സരിത എന്ന യുവതി ആത്മഹത്യ ചെയ്തത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിയ യുവതിയുടെ ഭര്‍ത്താവാണ് മൃതദേഹങ്ങള്‍ കണ്ടത്. വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് വാതിലിന്റെ പൂട്ട് തകര്‍ത്താണ് ഭര്‍ത്താവ് വീടിനുള്ളില്‍ കടന്നത്.

യുവതിയും ഭര്‍ത്താവായ ദേവേന്ദര്‍ യാദവും നിരന്തരം വഴക്കിലേര്‍പ്പെട്ടിരുന്നതായി അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു; സംഭവം നടക്കുന്നതിന്റെ തലേ ദിവസവും ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നതായും അയല്‍ക്കാര്‍ പറഞ്ഞു.

സംഭവ ദിവസം പ്രാതല്‍ കഴിക്കാതെ ഓഫീസിലേക്ക് പോയ ദേവേന്ദറിനെ ഉച്ച കഴിഞ്ഞ് സരിത ഫോണില്‍ വിളിക്കുകയും താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിയിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഓഫീസില്‍ നിന്ന് തിരിച്ചു വന്ന ദേവേന്ദര്‍ , വാതിലില്‍ തുടര്‍ച്ചയായി മുട്ടിയതിനു ശേഷവും ഒരു പ്രതികരണവും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് വാതിലുകള്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ്, ഭാര്യയും മക്കളും മരിച്ചുകിടക്കുന്ന കാഴ്ച കണ്ടത്.

സംഭവത്തിലെ ദുരൂഹത അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News