Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫ്ലോറിഡയിലെ ഒരു യുവതി വീട്ടുമുറ്റത്തെ കൂട്ടിൽ ഓമനിച്ചു വളർത്തുന്നത് രണ്ട് ബംഗാൾ കടുവകളെ. ഇവയെ വളർത്താനായി യുവതി തൻറെ ജോലി വരെ ഉപേക്ഷിച്ചു.ജാനിസ് ഹെയ്‌ലി എന്ന യുവതിയാണ് തൻറെ ഓമന മൃഗങ്ങളായ രണ്ട് കടുവകളെ ഉമ്മ വെച്ചും കെട്ടിപ്പിടിച്ചും ഭക്ഷണം വാരികൊടുത്തും സമയം ചിലവഴിക്കുന്നത്.സാബർ എന്ന ആണ്‍ കടുവയും ജാന്ത എന്ന പെണ്‍കടുവയുമാണ് ഹെയ്‌ലിയുടെ ഓമന മൃഗങ്ങൾ. തൻറെ കൈവിരൽ കുടിക്കാതെ ഒരു ദിവസം പോലും സാബർ ഉറങ്ങാറില്ലെന്ന് ഹെയ്‌ലി പറഞ്ഞു.20 വർഷങ്ങൾക്ക് മുമ്പ് ഹെയ്‌ലി തൻറെ ജോലി ഉപേക്ഷിച്ച് കടുവകളെ വളർത്തുന്നതിൻറെ ട്രെയിനിങ്ങിന് പോകുകയായിരുന്നു. അതിനു ശേഷം ഷഫർ എന്ന ഒരു കടുവക്കുഞ്ഞിനെ ഹെയ്‌ലി വളർത്താനായി വാങ്ങി.പിന്നീടാണ് ജാന്തയെന്ന പെണ്‍ കടുവയെ വാങ്ങുന്നത്. പിന്നീട് പെട്ടെന്നൊരു ദിവസം ഷഫർ മരണപ്പെട്ടു. അതിനു ശേഷമാണ് സാബർ എന്ന വെള്ളക്കടുവയെ ഹെയ്‌ലി വാങ്ങുന്നത്.
Leave a Reply