Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോസ്കോ: റഷ്യയില്‍ തലയിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവതി അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. സര്‍ക്കാര്‍ ജീവനക്കാരിയായ 21 വയസുകാരിയാണ് വെടിയേറ്റ് മരിച്ചത്. തോക്ക് തലയിലേക്ക് ചൂണ്ടിയ യുവതി, മറുകൈകൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കാനും ശ്രമിച്ചു.
ഫോണില്‍ വിരല്‍ അമര്‍ത്തുന്നതിന് പകരം തോക്കിന്റെ കാഞ്ചിയിലാണ് ഇവരുടെ വിരല്‍ അമര്‍ന്നത്. ക്ലോസ് റേഞ്ചില്‍ നിന്ന് വെടിയേറ്റ യുവതിയെ സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ ജോലിചെയ്യുന്ന ഓഫീസിലെ സെക്യൂരിറ്റി ഗാര്ഡിന്റെയാണ് തോക്ക്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.