Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 5:57 pm

Menu

Published on November 27, 2015 at 5:25 pm

ഫേസ്ബുക്കില്‍ പരസ്യം നല്‍കി കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം; യുവതി അറസ്റ്റിൽ

woman-sells-baby-through-face-book

ദുബായ് : ഫേസ്ബുക്കിലൂടെ പരസ്യം നല്‍കി ബൊളീവിയന്‍ യുവതി കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു. 915 ദിര്‍ഹത്തിനാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്. യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ച യുവതിയും അറസ്റ്റിയിലായിട്ടുണ്ട്. കുഞ്ഞിനെ വില്‍പ്പനയ്‌ക്കെന്ന് പറഞ്ഞ് യുവതി ഫേസ്ബുക്കില്‍ പരസ്യം നല്‍കിയതോടെ ഇരുവരും പോലിസ് പിടിയിലാവുകയായിരുന്നു.ആറാഴ്ച പ്രായമായ കുഞ്ഞിനെ 32 കാരിയായ ലൈംഗിക തൊഴിലാളിയാണ് വില്‍ക്കാന്‍ ശ്രമം നടത്തിയത്.

18 കാരിയാണ് കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ചത്. കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്നറിയില്ലെന്നും വില്‍ക്കാന്‍ താല്പര്യമുണ്ടെന്നും യുവതി ഫേസ്ബുക്ക് പേജില്‍ കുറിക്കുകയായിരുന്നു. പരസ്യം സോഷ്യല്‍ മീഡിയയില്‍ പരന്നതോടെ പോലിസ് അന്വേഷിക്കുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. കുഞ്ഞിനെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹോമിലേക്ക് മാറ്റി.

Loading...

Comments are closed.

More News