Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗത്ത്ഗാരോ ഹില്‍സ്: മേഘാലയയില്‍ ബലാല്‍സംഗ ശ്രമം ചെറുത്ത യുവതിയെ തീവ്രവാദികൾ വെടിവച്ചുകൊന്നു. സൗത്ത് ഗാരോ ഹില്‍സ് ജില്ലയിലാണ് സമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു സംഭവം നടന്നത്. മേഘാലയിലെ ഉള്‍ഗ്രാമത്തിലെ ഒരു വീട്ടില്‍ ആയുധങ്ങളുമായി ഇരച്ചു കയറിയ തീവ്രവാദി സംഘം ഭര്‍ത്താവിനെയും അഞ്ചു മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് യുവതിയെ ബലാത്സംഗം ചെയ്തത്. അതിനുശേഷം കസേരയില്‍ ഇരുത്തി യുവതിയുടെ തലയില്‍ വെടിവച്ചു കൊല്ലുകയായിരുന്നു. യന്ത്രത്തോക്ക് ഉപയോഗിച്ച് ആറു തവണ വെടിയുതിര്‍ത്തുവെന്നാണ് പോലീസ് പറയുന്നത്. ഗാരോ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഉത്തര്‍പ്രദേശിലെ കൂട്ടമാനഭംഗക്കേസുകളില്‍ രാജ്യം അപമാനഭാരത്താല്‍ ലോകത്തിനു മുന്നില്‍ തലകുനിച്ചുനില്‍ക്കുന്നതിടെയാണ് മറ്റു സംസ്ഥാനങ്ങളിലും സമാനമായ സംഭവങ്ങള്‍ നടക്കുന്നത്.
Leave a Reply