Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 8:29 pm

Menu

Published on May 10, 2014 at 9:41 pm

അദ്ധ്യാപികയെ ഗ്രാമസഭ നഗ്നയാക്കി മര്‍ദ്ദിച്ചു

woman-stripped-in-public

റായ്പുര്‍ : സഹോദരപുത്രന്റെ പ്രണയത്തിനു കൂട്ടുനിന്ന മുപ്പത്തിയഞ്ചുകാരിയായ ആദിവാസി അദ്ധ്യാപികയെ ഗ്രാമസഭ നഗ്നയാക്കി മര്‍ദ്ദിച്ചു. ഗ്രാമത്തില്‍ നിന്നും പുറത്താക്കാതിരിക്കാന്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കാനും ഗ്രാമസഭയുടെ ഉത്തരവ്. ജഷ്പൂരിലെ പതാല്‍ഗോവ് മേഖലയിലെ അദ്ധ്യാപികയെയാണ് കഴിഞ്ഞ മാസം 19 ന് ഈ മൃഗീയ ശിക്ഷയ്ക്ക് വിധിച്ചത്. അതേ ഗ്രാമത്തിലെ അതേ ജാതിക്കാരിയായ പെണ്‍കുട്ടിയെ അദ്ധ്യാപികയുടെ സഹോദരപുത്രന്‍ പ്രണയിച്ചതിനും വിവാഹം കഴിക്കാൻ ആഗ്രഹിച്ചതിനെയും ചൊല്ലിയായിരുന്നു ഈ ‘മൃഗീയ ശിക്ഷ ‘. വിവാഹ കാര്യങ്ങൾ തീരുമാനിക്കുന്ന സമയം പെണ്‍കുട്ടി അദ്ധ്യാപികയുടെ വസതിയില്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടിക്ക് അഭയം നല്‍കിയെന്ന വാർത്ത അറിഞ്ഞ ഗ്രാമ മുഖ്യനായ നെഹ്രു ലക്ടയാണ് ശിക്ഷ വിധിച്ചത്. അതേ തുടർന്ന് അദ്ധ്യാപിക പെണ്‍കുട്ടിയെ തെറ്റായ വഴിക്ക് നടത്തിക്കുകയാനെന്നും സഹോദരപുത്രന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നും ഗ്രാമസഭ ആരോപിച്ചു. തുടര്‍ന്ന് നഗ്നയാക്കി മര്‍ദ്ദിക്കുകയായിരുന്നു. കൂടാതെ ഗ്രാമത്തില്‍ തുടര്‍ന്നും താമസിക്കണമെങ്കില്‍ ഒരു ലക്ഷംരൂപ പിഴ നല്കണമെന്നും ആരും അവരുമായി സംസാരിക്കരുതെന്നും ബന്ധപ്പെടരുതെന്നും ഗ്രാമസഭ ഉത്തരവിട്ടു. സംഭവത്തെ പറ്റി പോലീസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ച് അദ്ധ്യാപിക മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും സമീപിച്ചിരിക്കുകയാണ് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News