Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: മലപ്പുറം ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അനീഷ ആത്മഹത്യ ചെയ്യിലെന്ന് നാട്ടുകാർ.അനീഷയുടേത് വഴി തെറ്റിയ ജീവിതമായിരുന്നെന്നും ഇവർ പറഞ്ഞു.മോഷണത്തിനും മറ്റ് ചില കുറ്റകൃത്യങ്ങൾക്കും നിരവധി തവണ പോലീസ് സ്‌റ്റേഷനുകളിലും കോടതികളിലും കയറി ഇറങ്ങിയ അനീഷ ചെറിയൊരു കേസിൻറെ പേരിൽ ആത്മഹത്യ ചെയ്യില്ലെന്നാണ് ഇവർ പറയുന്നത്.വർഷങ്ങൾക്കു മുമ്പ് അനീഷയുടെ വഴിവിട്ട പോക്കു കണ്ട് വീട്ടുകാരും നാട്ടുകാരും ഉപദേശിച്ചെങ്കിലും അനീഷ തെറ്റായ വഴിയിലേക്ക് പോയ്ക്കൊണ്ടിരിക്കുകയായിരുന്നു. വീട്ടിലെ പ്രശ്നങ്ങളായിരുന്നു അനീഷയെ തെറ്റായ ജീവിതത്തിലേക്ക് നയിച്ചത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ മാസം 19 ന് ബസ്സിൽ യാത്ര ചെയ്തു കൊണ്ടിരുന്ന ഒരു യുവതിയുടെ ബാഗിൽ നിന്നും 13 പവൻ സ്വർണാഭരണങ്ങളും എടിഎം കാർഡും മോഷ്ടിച്ചതിനായിരുന്നു പോലീസ് പിടിയിലായത്. ഈ കാര്‍ഡ് ഉപയോഗിച്ച് കുറ്റിപ്പുറത്തെ എ.ടി.എം കൗണ്ടറില്‍ നിന്നും അനീഷ 22000 രൂപ പിന്‍വലിച്ചിരുന്നു. അതിനു ശേഷം കൌണ്ടറിലെ ക്യാമറയില്‍ പതിഞ്ഞ വീഡിയോയില്‍ നിന്ന് തിരിച്ചറിഞ്ഞ് അനീഷയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ചോദ്യം ചെയ്യലിൽ സ്വര്‍ണം എടപ്പാള്‍ കുറ്റിപ്പുറം റോഡിലും തൃശ്ശൂര്‍ റോഡിലുമുള്ള കടകളില്‍ വില്‍പന നടത്തിയതായി അനീഷ പറഞ്ഞു.പിന്നീട് സ്വർണം വിറ്റ രണ്ടു കടകളിൽ നിന്നും സ്വർണാഭരണങ്ങൾ പോലീസ് വീണ്ടെടുക്കുകയായിരുന്നു.ഇത്രയും ചെറിയൊരു കേസിന് അനീഷ ആതമഹത്യ ചെയ്യുമെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്ന് നാട്ടുകാർ പറഞ്ഞു.
Leave a Reply