Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുസാഫര്‍നഗര്‍ : അധ്യാപികയെ വിദ്യാർത്ഥിയും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ബല്‍വഖേരിയില്‍ ആണ് സംഭവം. ശനിയാഴ്ച വൈകീട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അധ്യാപികയെ തൊട്ടടുത്ത ഒഴിഞ്ഞ വീട്ടിലേക്ക് വലിച്ചിഴച്ച് ആൾ പാർപ്പില്ലാത്ത സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ശേഷം ടീച്ചറെ ബ്ലാക് മെയില്‍ ചെയ്യുന്നതിനായി ദൃശ്യങ്ങൾ വിദ്യാര്‍ഥി സംഘം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. കോളേജ് വിദ്യാര്‍ഥികളായ വിപിൻ, മോഹിത്ത്, സൊരഭ് എന്നീ വിദ്യാർത്ഥികളെയാണ് ശനിയാഴ്ച അര്‍ധരാത്രി പോലീസ് അറസ്റ്റു ചെയ്തത്.
–
Leave a Reply