Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടോക്കിയോ : കാണാതായ 29 കാരിയായ നഴ്സിൻറെ മൃതദേഹം പാഴ്സലാക്കി ലോക്കറിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. റിക്ക ഒക്കാഡ എന്ന യുവതിയുടെ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്. ഇവരെ മാർച്ച് മാസം മുതൽ കാണാനില്ലായിരുന്നു. ജപ്പാനിലെ ഹാച്ചിയോജി നഗരത്തിൽ നിന്നും 230 മൈൽ അകലെയുള്ള ടോക്കിയോ നഗരത്തിലേക്കാണ് ഈ മൃത ശരീരം അയച്ചത്.ഇവിടുത്തെ ഒരു ലോക്കറിൽ വെച്ച് പൂട്ടിയിട്ട നിലയിലാണ് പാഴ്സൽ പോലീസ് കണ്ടെടുത്തത്. ഈ പായ്ക്കറ്റിനു മുകളിൽ ‘ഡോൾ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. മൃതദേഹം പാഴ്സലായി അയച്ചതും ലോക്കറിൻറെ ബിൽ അടച്ചിരിക്കുന്നതും ഒക്കാഡയുടെ തന്നെ ക്രെഡിറ്റ് കാർഡിലെ പണം ഉപയോഗിച്ചാണ്.ഇതെല്ലാം കൊലപാതകത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇതേ സമയം വ്യാജ പാസ്പോർട്ടുമായി ചൈനയിൽ വെച്ച് ഒക്കാഡയുടെ ഒരു സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇവർ ഒക്കാഡയെ കൊലപ്പെടുത്തിയ ശേഷം അവരുടെ പാസ്പോർട്ടിൽ ചൈനയിലേക്ക് കടന്നതെന്നാണ് പോലീസ് നിഗമനം.ഇവരെ പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
കടപ്പാട് : NDTV
Leave a Reply