Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമിതമായി ആഹാരം കഴിച്ച അൻപത്തിയെട്ടുകാരിയുടെ വയർ പൊട്ടി ത്തെറിച്ചു.ചൈനയിലെ ജിയാന്‍ഗ്‌സു പ്രവിശ്യയിലാണ് സംഭവം. ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം വയര്‍ വീര്‍ത്തുവരുകയും കഠിനമായ വയറുവേദന അനുഭവപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആമാശയത്തിന് കൊള്ളുന്നതിലധികം ഭക്ഷണമുള്ളതിനാല്‍ ഡോക്ടര്‍മാര്‍ ഇവരുടെ വയറില്‍ ഓപ്പറേഷന്‍ ചെയ്യുകയായിരുന്നു എന്നാല്‍ ഓപ്പറേഷന്‍ നടക്കുന്നതിനിടെ ഇവരുടെ വയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനോടൊപ്പം വയറ്റിലുണ്ടായിരുന്ന മദ്യത്തിന് തീ പിടിക്കുകയും ചെയ്തു. ഇതിനേത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇവരുടെ വയര്‍ പൂര്‍ണമായും നീക്കം ചെയ്തു. ഇവര്‍ കഴിച്ച മദ്യത്തിലെ ഈഥൈല്‍ ആല്‍ക്കഹോള്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിച്ച കത്തിയുമായി ഉരസിയാണത്രെ പൊട്ടിത്തെറി ഉണ്ടായതെന്നാണ് ഡോക്ടര്‍മാരുടെ ഔദ്യോഗിക വിശദീകരണം.
Leave a Reply