Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 11, 2024 8:07 am

Menu

Published on March 29, 2014 at 12:16 pm

രണ്ടര വയസ്സുകാരനെ മദ്യം കുടിപ്പിച്ച 66 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു

women-arrested-for-giving-liquor-to-child

കൊല്ലം: രണ്ടര വയസ്സുള്ള കുട്ടിയെ മദ്യം കുടിപ്പിച്ച അയൽവാസിയായ 66 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.ചാത്തന്നൂര്‍ പെരുമ്പുഴ മാലാക്കായല്‍ കോളനി നിവാസിയായ ചെല്ലമ്മയാണ് അറസ്റ്റിലായത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് ചെല്ലമ്മയുടെ വീട്ടിലേക്ക് വന്ന കുട്ടിക്ക് ഇവർ മദ്യം കൊടുക്കുകയായിരുന്നു.തിരിച്ച് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ പരിശോധിച്ചു.അപ്പോഴാണ്‌ കുട്ടി മദ്യം കഴിച്ചതായി മനസിലായത്.ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് രക്ഷിതാക്കൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെല്ലമ്മയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News