Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 9:48 pm

Menu

Published on October 21, 2016 at 10:30 am

16 കാരിയെ ബലാല്‍സംഗം ചെയ്ത് കമ്പിയില്‍ തറച്ചു കൊന്നു;അര്‍ജന്റീനയില്‍ പ്രതിഷേധം കത്തുന്നു

women-in-argentina-protest-after-murder-of-16-year-old-girl

ബ്യൂണോസ് എയേഴ്‌സ്:16 വയസുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത് കമ്പിയില്‍ തറച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അര്‍ജന്റീനയില്‍ പ്രതിഷേധം വ്യാപിക്കുന്നു.ഒക്ടോബര്‍ എട്ടിനാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ലൂസിയ പെരേസിനെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം ഇരുമ്പ് കമ്പിയില്‍ തറച്ച് കൊലപ്പെടുത്തിയത്. മയക്കുമരുന്ന് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്.

ഇതോടെ നീതിക്ക് വേണ്ടി മുദ്രാവാക്യം മുഴക്കി കറുത്ത വസ്ത്രം ധരിച്ച് ആയിരക്കണക്കിന് അര്‍ജന്റീനക്കാര്‍ തെരുവുകളിലിറങ്ങി. അര്‍ജന്റീനിയന്‍ തലസ്ഥാനമായ ബ്യൂണോസ് എയേഴ്‌സിലെ തെരുവുകളില്‍ പ്രതിഷേധവുമായി അലയടിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. നിരവധി പുരുഷന്‍മാരും അതിക്രമത്തിനെതിരായി പ്രതിഷേധ സ്വരം ഉയര്‍ത്തി തെരുവുകളിലേക്കെത്തി. അര്‍ജന്റീനയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലെ ഒടുവിലത്തെ സംഭവമാണ് 16 വയസുകാരിയുടെ അതിക്രൂരമായ കൊലപാതകം. ഗാര്‍ഹിക പീഡനങ്ങള്‍കക് ഇരയായി അര്‍ജന്റീനയില്‍ 36 മണിക്കൂറുകള്‍ക്ക് ഇടയില്‍ ഒരു സ്ത്രീ മരിക്കുന്നുവെന്നാണ് കണക്ക്.

ലൂസിയ പെരേസിന്റെ മരണമാണ് രാജ്യത്തെ ഞെട്ടിച്ച ഒടുവിലത്തെ ബലാല്‍സംഗ കേസ്. ഹീനമായി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവം ലാറ്റിന്‍ അമേരിക്കയെ മുഴുവന്‍ പ്രതിഷേധത്തിലാഴ്ത്തിയിട്ടുണ്ട്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന വനിതകള്‍ക്ക് പോരാടാനുള്ള ശക്തി പകര്‍ന്ന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ്‌പെയിനിലും പ്രകടനങ്ങള്‍ നടന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News