Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:19 am

Menu

Published on January 20, 2014 at 2:53 pm

രാജീവ് ചൗക് സ്‌റ്റേഷനില്‍ സ്ത്രീയുടെ നഗ്ന പരസ്യ പോസ്റ്റർ

women-protest-nude-poster-at-delhi-metro-station

ഡല്‍ഹി :   ഒരു സ്ത്രീയുടെ നഗ്നശരീരം പ്രദര്‍ശിപ്പിക്കുന്ന  പരസ്യ  പോസ്റ്റർ  പതിച്ചതിനെതിരെ മെട്രോ റയില്‍വേയുടെ രാജീവ് ചൗക് സ്‌റ്റേഷനില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സ്ത്രീകള്‍ വില്പനയ്ക്കുള്ളതാണെന്നാണോ എന്നാണ്‌ പരസ്യം കണ്ട്‌  പ്രതിഷേധം നടത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഒരു സ്ത്രീ സെല്ലോടെപ്പ് കൊണ്ട് മാത്രം  തന്റെ ശരീരം മറച്ചിരിക്കുന്ന ചിത്രമായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. മെട്രോ അധികൃതരെ പരാതിയുമായി സമീപിച്ചപ്പോള്‍  ഇതു സംബന്ധിച്ച് നേരത്തെയും പരാതി ലഭിച്ചിരുന്നു എന്നാണ് അവർ പറഞ്ഞത്. എന്നാല്‍ പരാതി ലഭിച്ചിട്ടും ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ മെട്രോ അധികൃതര്‍ തയ്യാറായിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News