Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
രാജകുടുംബാംഗത്തിലെ സ്ത്രീകള്‍ പ്രായഭേദമില്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് തെളിവുണ്ടെന്നും എന്നാല്‍ സര്‍വ സന്നാഹങ്ങളും ഉള്ളവര്‍ മാത്രമേ അന്ന് ശബരിമലയില്‍ പ്രവേശിച്ചിരുന്നുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
അമ്മയുടെ മടിയില്‍ ഇരുത്തി ശബരിമല ക്ഷേത്രത്തില്‍ വെച്ചായിരുന്നു തന്റെ ചോറൂണെന്ന് ശബരിമല ഉപദേശക സമിതി നിയുക്ത ചെയര്‍മാന്‍ ടി.കെ.എ നായരും വെളിപ്പെടുത്തി. പന്തളം രാജാവിന്റെ നിര്‍ദേശപ്രകാരമായിരുന്നു അച്ഛനും അമ്മയും അന്ന് ദര്‍ശനം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1939 നവംബര്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനകമായിരുന്നു ശബരിമലയില്‍ ചോറൂണ്‍ ചടങ്ങ്. അച്ഛനും, അമ്മയും അമ്മാവനും കൂടിയാണ് പോയത്. ശബരിമല നടയില്‍ അമ്മയുടെ മടിയില്‍ ഇരുന്നാണ് ചോറൂണ്‍ ചടങ്ങ് നടത്തിയെന്നും ടി.കെ.എ നായര്‍ പറയുന്നു.
ബഹുമാനിക്കേണ്ടത് സാധാരണ ബുദ്ധിയ്ക്ക് തോന്നേണ്ട കാര്യമാണ്. സനാധന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്ത്രീപുരുഷ വിവേചനത്തെ ന്യായീകരിക്കാനാകില്ലെന്നും ടി.കെ.എ നായര്‍ കൂട്ടിച്ചേര്‍ത്തു. അതിന് പ്രത്യേക വേദമോ, ശാസ്ത്രമോ, പാണ്ഡിത്യമോ ഒന്നും ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply