Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 8:54 pm

Menu

Published on June 8, 2014 at 8:17 pm

മൃതദേഹത്തിന് ശവപ്പെട്ടിയേക്കൾ നീളം കൂടുതൽ; കട്ടിംഗ് മെഷീൻ കൊണ്ട് കാലുകള്‍ മുറിച്ച് ശവപ്പെട്ടിയിൽ കയറ്റി

workers-forced-to-cut-off-corpses-legs

ദക്ഷിണാഫ്രിക്ക: മൃതദേഹത്തിന് ശവപ്പെട്ടിയേക്കൾ നീളം കൂടുതൽ; ഈര്‍ച്ചവാള്‍ കൊണ്ട് കാലുകള്‍ മുറിച്ച് ശവപ്പെട്ടിയിൽ കയറ്റി. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗിൽ 2011-ലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തെ കുറിച്ച് ഈ ആഴ്ചയാണ് ശ്മശാനത്തിലെ തൊഴിലാളികളായ സിഫമാൻടല ദ്യാസിയും മേസ്വണേൽ ക്ലാസും പുറത്ത് പറയുന്നത്. സംഭവത്തിൽ ശ്മശാനം സൂക്ഷിപ്പുകാരനായ റോണേല്‍ മൊസ്റ്റെർറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തംസൻഖ റ്റ്ഷലി എന്ന 33കാരനായ യുവാവിന്റെ മൃതദേഹമാണ് നീളക്കൂടുതല്‍ കാരണം മുറിക്കാന്‍ ആണ് റോണേല്‍ നിര്‍ദേശിച്ചത്. ഇലക്ട്രോണിക് കട്ടിംഗ് മെഷീൻ ഉപയോഗിച്ച് കാല്‍ മുറിക്കാനും, തന്നെ അനുസരിച്ചില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇവർ പറഞ്ഞു. തുടര്‍ന്ന്, കട്ടിംഗ് മെഷീൻ ഉപയോഗിച്ച് മൃതദേഹത്തിന്റെ കാലുകള്‍ നിർബന്ധിച്ച് മുറിപ്പിച്ചതായും ദ്യാസി പറഞ്ഞു. ആ സംഭവത്തിന് ശേഷം മനസമാധാനം എന്നൊന്ന് താൻ അറിഞ്ഞിട്ടില്ലെന്നും തനിക്ക് സ്വസ്ഥമായി ഒന്ന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും സ്വപ്നത്തില്‍ പോലും ഇതു തന്നെ തുടരെ തുടരെ കാണുകയും ഒക്കെ ചെയ്യുന്നത് കാരണമാണ് താൻ ഇപ്പോൾ രണ്ടും കൽപ്പിച്ച് ഇക്കാര്യം പുറത്ത് അറിയിക്കുന്നതെന്നും ദ്യാസി പോലീസിനോട് പറഞ്ഞു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി ഈ കാര്യം ശരിയാണെന്ന് സ്ഥിരീകരിച്ചു. കേസില്‍ ഇപ്പോള്‍ വിചാരണ നടക്കുകയാണ്. അന്വേഷണ ഭാഗമായി യുവാവിൻറെ ശവക്കുഴി തുറന്ന് പരിശോധിച്ചപ്പോള്‍ കാലുകളുടെ ഭാഗത്ത് മുറിഞ്ഞ പാട് കണ്ടെത്തുകയും ചെയ്തു.



കടപ്പാട് : TIMES LIVE

Loading...

Leave a Reply

Your email address will not be published.

More News