Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 5:46 pm

Menu

Published on December 1, 2015 at 11:49 am

ഇന്ന് ലോക എയ്ഡ്സ് ദിനം..!!

world-aids-day

ഇന്ന് ലോക എയ്ഡ്സ് ദിനം.ഓരോ വർഷം കൂടുന്തോറും രാജ്യത്ത് എയ്ഡ്സ് ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം കോടികള്‍ ചെലവഴിക്കുമ്പോഴും ഈ രംഗത്ത് കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. 1981 ല്‍ അമേരിക്കയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. സ്വവര്‍ഗരതിയാണ് രോഗകാരണമെന്ന് അന്നു കരുതിയിരുന്നു. പിന്നീട് ,മയക്കു മരുന്നിന് അടമകളായിരുന്നവരിലും ഈ രോഗം കണ്ടെത്തി.എയ്ഡ്സ് (എ.ഐ.ഡി.എസ്):”അക്വയേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം’ എന്നാണ് എയ്ഡ്സിന്‍റെ പൂര്‍ണ്ണനാമം. ഈ രോഗത്തിന് കാരണമാകുന്ന വൈറസിനെ “ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്’ അഥവാ “എച്ച്.ഐ.വി’ എന്നു വിളിക്കുന്നു.

രോഗപ്രതിരോധശേഷിയെ അപ്പാടെ നശിപ്പിച്ച് വിവിധ രോഗങ്ങള്‍ക്ക് അടിമയാക്കി ക്രമേണ മരണത്തിന്‍റെ വായിലേക്ക് മനുഷ്യനെ തള്ളിവിടുന്നു ഈ വൈറസ്.ആദ്യകാലങ്ങളില്‍ എയ്ഡ്‌സ് ബാധിച്ച് ഒരാള്‍ രണ്ടു മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ മരണമടയുമായിരുന്നു. എന്നാല്‍ എച്ച്ആര്‍ടി എന്ന ആധുനിക ചികിത്സാ രീതി മുഖേന അണുബാധിതരുടെ ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ബഹുഭൂരിപക്ഷത്തിനും ഈ ചികിത്സാരീതികളെക്കുറിച്ച് അവബോധമില്ല.

എയ്ഡ്സ് എന്ന മഹാവിപത്തിന് അടിമപ്പെടാതിരിക്കുന്നതിനും രോഗം ബാധിച്ചവര്‍ക്ക് പര്യാപ്തമായ ചികിത്സ നല്‍കുന്നതിനെ കുറിച്ച് ലോകത്തെ ബോധാവാന്മാരാക്കുന്നതിനും വേണ്ടിയാണ് ലോകാരോഗ്യസംഘടന ഓരോ വര്‍ഷവും ഡിസംബര്‍ ഒന്ന് എയ്ഡ്സ് ദിനമായി ആചരിക്കുന്നത്.

എയ്ഡ്‌സ് പകരുന്ന വഴികള്‍, അവയ്ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ച് ലോക ജനതയ്ക്ക് അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്‌സ് പോരാട്ടത്തില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് എയ്ഡ്സ് ദിനാചരണത്തിന്‍റെ ലക്ഷ്യങ്ങള്‍. എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ അണിയുന്നത്. മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട്, എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതർക്കുള്ള ചികിത്സ, സംരക്ഷണം, പിന്തുണ എന്നിവ എല്ലാവർക്കും പ്രാപ്യമാക്കുക കൂടി ഈ ദിനം ലക്ഷ്യമിടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News