Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് ലോക കാന്‍സര്‍ ദിനം. അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തുക , അർബുദം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക , ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നീ ഉദ്ദേശങ്ങൾ ഉൾകൊണ്ടാണ് എല്ലാ വര്ഷവും കാൻസർ ദിനം ആചരിക്കുന്നത്. നമ്മളും അകലെയല്ല’ എന്നതാണ് ഈ വര്‍ഷത്തെ കാന്‍സര്‍ ദിന സന്ദേശം. ഇന്ന് സര്‍വസാധാരണമായി മാറിയ ഒരു രോഗമാണ് കാന്‍സര്‍.
ഓരോ കുടുംബത്തിലും ഒരു കാന്‍സര്‍ രോഗി എന്ന നിലയ്ക്കാണ് കാന്‍സര്‍ വ്യാപിക്കുന്നത്.ഓരോ വര്‍ഷവും 12 ദശലക്ഷം ജനങ്ങള്‍ക്ക് കാന്‍സര്‍ ബാധിക്കുന്നു എന്നാണ് കണക്ക്. 7.6 ദശലക്ഷം ആളുകളാണ് കാന്‍സര്‍ മൂലം മരിക്കുന്നത്. ഇന്ത്യയില്‍ മാത്രം 7ലക്ഷം പേര്‍ കാന്‍സര്‍ മൂലം മരണപ്പെടുന്നുണ്ട്.അനിയന്ത്രിതമായ കോശവിഭജനവും വളര്‍ച്ചയുമാണ് കാന്‍സര്‍. ഇത്തരത്തിലുള്ള കോശങ്ങള്‍ പെരുകി രക്തത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. അതിനാലാണ് കാന്‍സര്‍ ഒരു മാരക രോഗമാകുന്നത്.
സാധാരണയായി കാൻസർ 4 ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇതിൽ ആദ്യ ഘട്ടത്തിൽ കണ്ടെത്തി ചികിത്സ നേടാനായാൽ വിജയ ശതമാനം 100 ആണ്. രണ്ടാം ഘട്ടവും ഫലപ്രദം തന്നെ.ഏതാണ്ട് 40 ശതമാനം രോഗികളും ആശാവഹമായ ഒന്നും രണ്ടും ഘട്ടങ്ങളിലാണ് ചികിത്സയ്‌ക്കെത്തുന്നത്.ഗ്രാമത്തെ അപേക്ഷിച്ച് കേരളത്തിലെ നഗരങ്ങളിലാണ് അർബുദം വർദ്ധിച്ചു വരുന്നതായി കാണുന്നത്.കാൻസറിനു കാരണമായ പദാർഥങ്ങളിൽ ഏറിയ പങ്കും ശരീരത്തിൽ എത്തുന്നത് പുകയില ഉത്പന്നങ്ങൾ വഴിയാണ്.സ്ഥിരമായി പുകയില ഉപയോഗിക്കുന്നവരിൽ 20-25 വർഷങ്ങൾക്കു ശേഷമാണ് ഒരുപക്ഷെ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങുക.ആരോഗ്യകരമായ ജീവിത രീതി, പ്രാരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയുക, എല്ലാ കാന്‍സര്‍ രോഗികള്‍ക്കും ചികിത്സ ലഭ്യമാക്കുക, ജീവിത നിലവാരം ഉയര്‍ത്തുക എന്നീ നാല് പ്രധാന ലക്ഷ്യങ്ങളാണ് ഈ വര്‍ഷത്തെ കാന്‍സര്‍ ദിനാചരണംലക്ഷ്യമിടുന്നത്.
ജീവിതശൈലിയിൽ ശ്രദ്ധിക്കുക, കാൻസറിനു കാരണമാണ് എന്ന് പ്രത്യക്ഷത്തിൽ അറിയാവുന്ന പുകയില, മദ്യം എന്നിവ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളാണ് കാൻസർ ബോധാവൽക്കരനത്തിന്റെ ആദ്യപടിയായി നമ്മൾ ചെയ്യേണ്ടത്. ഭയന്ന് പിന്മാറുകയല്ല, ചികിത്സിച്ച് ഭേതമാക്കാനുള്ള ഊർജം ആർജ്ജിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം കാൻസർ ഇന്നൊരു മാഹാവിപത്തല്ല. അതിജീവനത്തിനുള്ള അവസരങ്ങൾ ഏറെയാണ് എന്നറിയുക.
Leave a Reply