Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 10:05 pm

Menu

Published on June 23, 2014 at 12:37 pm

ലോകകപ്പ് ഫുട്‌ബോള്‍ ആരവങ്ങളോടെ ഒരു ബ്രസീലിയൻ സ്റ്റൈൽ വിവാഹം !!!

world-cup-fever-takes-over-couples-wedding

ലോകം മുഴുവൻ ഇപ്പോൾ ലോകകപ്പ് ഫുട്ബോളിൻറെ ആവേശത്തിലാണ്.ഇതിനിടയിലാണ് കോട്ടയത്തുള്ള ഒരു യുവാവ് തൻറെ ബ്രസീലിനോടുള്ള ആരാധന സ്വന്തം വിവാഹത്തിലൂടെ പ്രകടിപ്പിച്ചത്. കൊച്ചിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ലോകകപ്പിൻറെ ആവേശം വിവാഹപ്പന്തലിലെത്തിച്ചത്. കുടമാളൂര്‍ മുണ്ടയ്ക്കല്‍ ജിനീഷും എറണാകുളം കുമ്പളങ്ങി സ്വദേശി രേഷ്മയുമാണ് ലോകകപ്പ് ഫുട്‌ബോളിൻറെ ആരവങ്ങളോടെ കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വെച്ച് ശനിയാഴ്ച്ച വിവാഹിതരായത്.പള്ളി മൈതാനിയിൽ വെച്ച് വരൻ അടിച്ച ഫുട്ബോൾ കിക്കോടെയായിരുന്നു വിവാഹ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.വിവാഹത്തിൻറെ അലങ്കാരങ്ങളെല്ലാം ബ്രസീലിൻറെ പതാകയുടെ നിറത്തിലായിരുന്നു.അതിഥികൾക്ക് കുടിക്കാനായി മഞ്ഞയും പച്ചയും നിറത്തിലുള്ള ജ്യൂസുകളും ബ്രസീലിയന്‍ സലാഡുകളും നൽകി.വധുവിനെയും വരനെയും സാംബ താളത്തിലായിരുന്നു വരവേറ്റത്. മാത്രമല്ല വിവാഹ കേക്ക് ബ്രസീലിന്റെ ജേഴ്‌സിയുടെ ആകൃതിയിലായിരുന്നു ഉണ്ടായിരുന്നത്.വധൂവരന്മാര്‍ സ്റ്റേജിലെത്തി ലോകകപ്പ് മാതൃകയിലുള്ള ട്രോഫി ഉയര്‍ത്തി പിടിച്ചു കപ്പ് ബ്രസീലിന് തന്നെ എന്ന് പറഞ്ഞതോടെ വിവാഹത്തിന് പങ്കെടുക്കാനെത്തിയവർക്കും ഫുട്ബോൾ ആവേശമാവുകയായിരുന്നു.

കടപ്പാട്‌ :ഏഷ്യാനെറ്റ് ന്യൂസ്‌

Loading...

Leave a Reply

Your email address will not be published.

More News